അണ്‍ലിമിറ്റഡ് ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്
ഉപഭോക്താക്കള്‍ക്ക് പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. സൗജന്യ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും പ്രതിദിനം ഒരു ജിബി ഡാറ്റയും ലഭ്യമാകുന്ന ഓഫറുമായാണ് കമ്പനി എത്തിയിരിക്കുന്നത്.
429 രൂപയുടെ റീച്ചാര്‍ജില്‍ ലഭ്യമാകുന്ന ഈ ഓഫറിന് 90 ദിവസമാണ് വാലിഡിറ്റി. എന്നാല്‍ ഈ ഓഫര്‍ കേരള സര്‍ക്കിളുകളില്‍ ലഭിക്കില്ലെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.

വോയിസ് ആന്റ് ഡാറ്റ സെന്‍ട്രിക് പ്ലാന്‍ എന്നാണ് 429 രൂപയുടെ റീച്ചാര്‍ജ് അറിയപ്പെടുന്നത്. ദീപാവലിയോട് അനുബന്ധിച്ച് മറ്റൊരു ഓഫറും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്. ലക്ഷ്മി ഓഫര്‍ എന്നറിയപ്പെടുന്ന ഇതില്‍ ഫുള്‍ ടോക്ടൈമിനോടൊപ്പം 50% അധിക ടോക്ടൈമും ലഭിക്കും. ഈ പ്ലാനില്‍ 290 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ ടോക്ടൈമും ആറ് ദിവസത്തിനുളളില്‍ 435 രൂപയുടെ ടോക് ടൈമും ലഭിക്കും.
ബിഎസ്എന്‍എല്ലിന്റെ 249 രൂപയുടെ റീച്ചാര്‍ജ്ജില്‍ ബിഎസ്എന്‍എല്‍ ടു ബിഎസ്എന്‍എല്ലിലേക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും ഒരു ജിബി മൊബൈല്‍ ഡാറ്റയും പ്രതി ദിനം ലഭിക്കും. ഒക്ടോബര്‍ 25 വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
