കടബാധ്യതയിലായ ടാറ്റ ടെലി സര്‍വീസസ് ഉടൻ അടച്ചുപൂട്ടും
ടാറ്റ ടെലി സര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു. കടബാധ്യതയിലായ കമ്പനി ഉടൻ തന്നെ പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് വിവരം. 2018 മാര്‍ച്ച് 31ഓടെ കമ്പനി വിടണമെന്ന് സര്‍ക്കിള്‍ തലവൻമാര്ക്ക് കമ്പനി അറിയിപ്പ് നല്കി കഴിഞ്ഞു.
ഇതേ തുടര്‍ന്ന് അയ്യായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. മൂന്നു മുതല്‍ ആറു മാസം വരെയുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കിയാണ് പിരിച്ചു വിടുന്നത്. മുതിര്‍ന്ന തൊഴിലാളികള്‍ക്ക് വിആര്‍എസും നല്‍കും.

കുറച്ചുപേര്‍ക്ക് ടാറ്റ സണ്‍സിന്റെ തന്നെ മറ്റ് കമ്പനികളിൽ ജോലി നല്‍കാനാണ് പദ്ധതി. ഇപ്പോള്‍തന്നെ പിരിഞ്ഞു പോകുകയാണെങ്കില്‍ സാമ്പത്തിക വര്‍ഷത്തെ അവശേഷിക്കുന്ന മാസങ്ങളിലെ ശമ്പളം കൂടി നല്‍കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഒരു കോടി രൂപ വരെയാണ് സര്‍ക്കിള്‍ ഹെഡുകള്‍ക്ക് നല്കി വന്നിരുന്ന ശമ്പളം. 2017 മാര്‍ച്ച് 31ലെ വാര്‍ഷിക റിപ്പോര്‍ട്ടു പ്രകാരം 5,101 ജീവക്കാരാണ് കമ്പനിയിലുള്ളത്. ടാറ്റ ഗ്രൂപ്പിന്റെ 149 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു വലിയ കമ്പനി പൂട്ടുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
