അമേരിക്കയിലേയ്ക്ക് പറക്കാം ‍യോ​ഗ്യതയുള്ളവ‍ർക്ക് മാത്രം; കുടുംബത്തെ കൊണ്ടു പോകാൻ പാടുപെടും

യോ​ഗ്യതയുള്ളവ‍ർക്ക് മാത്രം യുഎസിൽ കുടിയേറ്റം അനുവദിക്കുന്ന കടുത്ത നയം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോൺ​ഗ്രസിന്റെ പരി​ഗണനയ്ക്കയച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോ​ഗ്യതയുള്ളവ‍ർക്ക് മാത്രം യുഎസിൽ കുടിയേറ്റം അനുവദിക്കുന്ന കടുത്ത നയം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോൺ​ഗ്രസിന്റെ പരി​ഗണനയ്ക്കയച്ചു. ഇന്ത്യയിലുള്ള ഐ.ടി വിദ​ഗ്ധർക്ക് ഇത് ഏറെ ​ഗുണം ചെയ്യുമെങ്കിലും അവരുടെ കുടുംബങ്ങളെ യുഎസിലേയ്ക്ക് കൊണ്ടു പോകുന്നതിന് തടസ്സമാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

കുടിയേറ്റ നയം

കുടിയേറ്റ നയം

നിലവിലുള്ള കുടിയേറ്റ നയം കുടുംബ ചങ്ങലകളിലേയ്ക്ക് ഒതുങ്ങുകയാണെന്നും മെരിറ്റിന് പ്രാധാന്യമില്ലെന്നുമാണ് ട്രംപിന്റെ വിലയിരുത്തൽ. സ്ഥിരം പൗരത്വത്തിനുള്ള ​ഗ്രീൻ കാ‍ർഡിന് പോയിന്റ് അധിഷ്ഠിത സമ്പ്രദായം വേണമെന്നും അതിന് യോഗ്യതകൾ കണക്കിലെടുക്കണമെന്നും ട്രംപ് പറയുന്നു.

മെരിറ്റ് അടിസ്ഥാനം

മെരിറ്റ് അടിസ്ഥാനം

മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും ഇനി ഇതര രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ തിരഞ്ഞെടുക്കുക. ഇംഗ്ലീഷ് ഭാഷയിലുള്ള വൈദഗ്ധ്യമായിരിക്കും പ്രധാനമായും പരിഗണിക്കുക. ഈ യോഗ്യതകളുള്ളവർക്ക് മാത്രമേ ഇനി അമേരിക്കയിൽ റെസിഡൻസി കാർഡ് ലഭിക്കൂ.

എന്താണ് എച്ച് വൺ ബി വിസ?

എന്താണ് എച്ച് വൺ ബി വിസ?

നിശ്ചിതകാലം ജോലി ചെയ്യുന്നതിന് അമേരിക്കയിൽ പ്രവേശിക്കുന്നതിനുള്ള വിസയാണ് എച്ച്.വൺ.ബി വിസ. ശാസ്ത്രസാങ്കേതിക വിദ്യയിൽ ഉന്നത പരിശീലനം നേടിയ വ്യക്തികൾക്ക് നൽകുന്ന പ്രത്യേക വിസയാണ് ഇത്. ഇന്ത്യയിലെ മിക്ക ഐ.ടി സ്ഥാപനങ്ങളും അമേരിക്കയിലേക്ക് തൊഴിലാളികളെ അയക്കാനായി പ്രധാനമായി ഈ വിസയെയാണ് ആശ്രയിക്കുന്നത്. അമേരിക്കയിൽ ബിരുദാനന്തര ബിരുദം പഠിക്കാനെത്തുന്നവർക്കും ഈ വിസ ലഭിക്കുന്നുണ്ട്.

malayalam.goodreturns.in

English summary

Donald Trump's new immigration proposal favours young, high-skilled, well-qualified vs aged, infirm, and extended family

Want to immigrate to the United States taking your high qualifications and considerable skills with you? You'll be in luck under the new merit-based immigration system proposed by the Trump administration.
Story first published: Tuesday, October 10, 2017, 15:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X