എയർ ഇന്ത്യയെ സ്വന്തമാക്കാൻ ടാറ്റാ ഗ്രൂപ്പ് ആഗ്രഹിക്കുന്നതായി ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കി
എയർ ഇന്ത്യയെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ തുടർന്ന് കമ്പനി സ്വന്തമാക്കാൻ ടാറ്റാ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചു. ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനാണ് ഇക്കാര്യം ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത്.
എയർ ഇന്ത്യയെ സ്വകാര്യവത്ക്കരിക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ തന്നെ ടാറ്റയുടെ പേര് സാധ്യതാ പട്ടികയിലുണ്ടായിരുന്നു. എന്നാൽ ആദ്യമായാണ് കമ്പനിയുടെ ഭാഗത്ത് നിന്ന് പരസ്യ പ്രതികരണം ഉണ്ടാകുന്നത്.

എയർ ഇന്ത്യയുടെ 40 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ 2000ൽ ടാറ്റാ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പിന്നീട് 2013ൽ രത്തൻ ടാറ്റയും ഇക്കാര്യം അന്നത്തെ വ്യോമയാന മന്ത്രിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് നടക്കാതെ വന്നതോടെയാണ് സിംഗപ്പൂർ എയർലൈനുമായി ചേർന്ന് വിസ്താരയ്ക്ക് തുടക്കം കുറിച്ചത്.
ഏകദേശം 55,000 കോടി രൂപയുടെ കടബാധ്യതയാണ് ഇപ്പോൾ എയർ ഇന്ത്യയ്ക്കുള്ളത്. ഈ സാഹചര്യത്തിലാണ് സ്വകാര്യവത്ക്കരണം എന്ന ആശയം നീതി ആയോഗ് മുന്നോട്ട് വച്ചത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
