സ്വർണ വിലയിൽ മാറ്റമില്ലാതെ മൂന്നാം ദിനവും

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. മൂന്നാം ദിവസമാണ് വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,160 രൂപയിലും ഗ്രാമിന് 2,770 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

 

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പൊതുവെ കുറഞ്ഞവിലയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മാസം എട്ടിന് ഗ്രാമിന് 2840 രൂപ വരെ സ്വര്‍ണ്ണവില ഉയര്‍ന്നിരുന്നു. പവന് 22720 രൂപ ആയിരുന്നു അന്നത്തെ വില. ഈ വർഷത്തെ തന്നെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്.

 
സ്വർണ വിലയിൽ മാറ്റമില്ലാതെ മൂന്നാം ദിനവും

രാജ്യത്ത് സ്വർണ ഇറക്കുമതിയിൽ ഈ മാസം വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാസം കുത്തനെ ഇടിഞ്ഞ സ്വർണത്തിന്റെ ഇറക്കുമതി ഈ മാസം തിരിച്ചുപിടിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.

സ്വ‍ർണ വജ്രാഭരണ വ്യാപാരികളെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പരിധിയിൽ നിന്ന് സർക്കാ‍‍ർ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ഇത് സ്വർണ വിപണിയ്ക്ക് ഗുണകരമാകും.

malayalam.goodreturns.in

English summary

Today's gold price

Gold price is unchanged today. The price for the third day continues unchanged.
Story first published: Wednesday, October 11, 2017, 16:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X