ജിയോ ദീപാവലി ഓഫ‍ർ; 399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കും

Posted By:
Subscribe to GoodReturns Malayalam

ദീപാവലിയോടനുബന്ധിച്ച് അടിപൊളി ഓഫ‍റുമായി റിലയൻസ് ജിയോ രംഗത്ത്. മൊബൈല്‍ റീച്ചാര്‍ജിന് 100 ശതമാനം കാഷ്ബാക്കാണ് ജിയോ ഓഫർ ചെയ്തിരിക്കുന്നത്. ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം 399 രൂപ റീച്ചാര്‍ജ് ചെയ്യുമ്പോഴാണ് അതേ തുകയുടെ വൗച്ച‍ർ തിരികെ ലഭിക്കുന്നത്.

50 രൂപയുടെ എട്ട് വൗച്ചറുകളാണ് ഇത്തരത്തിൽ ലഭിക്കുന്നത്. ഓരോന്നു വീതം ഓരോ തവണ റീച്ചാര്‍ജ് ചെയ്യുമ്പോഴും ഉപഭോക്താക്കൾക്ക് ഉപയോഗിക്കാവുന്നതാണ്. ഒക്ടോബര്‍ 12 മുതൽ 18 വരെ മാത്രമേ ഈ ഓഫ‍ർ ലഭിക്കൂ.

ജിയോയുടെ ദീപാവലി ഓഫ‍ർ

നവംബര്‍ 15നു ശേഷം നടത്തുന്ന 309 രൂപയോ അതിനു മുകളിലോ ഉള്ള റീച്ചാര്‍ജുകള്‍ക്ക് മാത്രമേ ഈ വൗച്ചറുകള്‍ ഉപയോഗിക്കാൻ സാധിക്കൂ. അതായത് 309 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 259രൂപ നല്‍കിയാല്‍ മതിയാകും.

മൈ ജിയോ ആപ്പ്, ജിയോഡോട്ട്‌കോം, ജിയോ സ്‌റ്റോറുകള്‍, മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ എന്നിവ വഴി റീച്ചാര്‍ജ് ചെയ്യുമ്പോഴും ഈ ഓഫ‍ർ ലഭിക്കുന്നതാണ്.

malayalam.goodreturns.in

English summary

Reliance Jio launches new Diwali offer; full cashback on every Rs 399 recharge, store and use later

Reliance Jio has come up with a new Diwali offer for all its consumers. The company is offering 100 per cent cashback on every recharge of Rs 399.
Story first published: Thursday, October 12, 2017, 14:40 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns