സ്വർണ വിലയിൽ വർദ്ധനവ്; പവന് 120 രൂപ കൂടി
സ്വർണ വില പവന് 120 രൂപ കൂടി.
മൂന്ന് ദിവസത്തിന് ശേഷം സ്വർണ വിലയിൽ മാറ്റം. പവന് 120 രൂപ കൂടി 22,280 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പൊതുവെ കുറഞ്ഞവിലയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മാസം എട്ടിന് ഗ്രാമിന് 2840 രൂപ വരെ സ്വര്‍ണ്ണവില ഉയര്‍ന്നിരുന്നു. പവന് 22720 രൂപ ആയിരുന്നു അന്നത്തെ വില. ഈ വർഷത്തെ തന്നെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്.

രാജ്യത്ത് സ്വർണ ഇറക്കുമതിയിൽ ഈ മാസം വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാസം കുത്തനെ ഇടിഞ്ഞ സ്വർണത്തിന്റെ ഇറക്കുമതി ഈ മാസം തിരിച്ചുപിടിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.
സ്വർണ വജ്രാഭരണ വ്യാപാരികളെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പരിധിയിൽ നിന്ന് സർക്കാർ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ഇത് സ്വർണ വിപണിയ്ക്ക് ഗുണകരമാകും.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications