ഒല, ഉബർ മാതൃകയിൽ കുറഞ്ഞ ചെലവിൽ വിമാന സർവീസുകൾ തുടങ്ങാൻ പദ്ധതി.
ഒല, ഉബർ മാതൃകയിൽ കുറഞ്ഞ ചെലവിൽ വിമാന സർവീസുകൾ തുടങ്ങുന്നു. ചാർട്ടേർഡ് വിമാന കമ്പനികളുടെ നേതൃത്വത്തിലാണ് 50 ശതമാനം ഡിസ്കൗണ്ടിൽ ഇത്തരത്തിൽ അഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുക. നിലവില്‍ എയര്‍ക്രാഫ്റ്റ് സേവനം നല്‍കുന്നവരെ ഏകോപിപ്പിച്ചുകൊണ്ടായിരിക്കും ഇതു നടപ്പാക്കുക.
രാജ്യത്ത് 129 എവിയേഷൻ ഒാപ്പറേറ്റർമാരാണ് ഉള്ളത്. ഇതിൽ 60 പേരാണ് എയർക്രാഫ്റ്റ് ഉപയോഗിച്ച് സർവീസ് നടത്തുന്നത്. മറ്റുള്ളവർ ഹെലികോപ്റ്റർ സർവീസാണ് നടത്തുന്നത്. നിലവിൽ എയർക്രാഫ്റ്റ് വാടകക്കെടുക്കുന്നതിന് ഉയർന്ന നിരക്കാണ് ചുമത്തുന്നത്.

ഇത് 50 ശതമാനം വരെ കുറച്ച് കൂടുതൽ പേരെ ആകർഷിക്കുന്നതിനാണ് വിമാന കമ്പനികളുടെ നീക്കം. ജെറ്റ് സെറ്റ് ഗോ, ഇഇസെഡ് ചാർട്ടേഴ്സ് തുടങ്ങിയ കമ്പനികൾ നിലവിൽ പ്രീമിയം നിരക്കിൽ വിമാന സർവീസുകൾ നടത്തുന്നുണ്ട്.
നിലവിൽ 6 സീറ്റുള്ള ചെറിയ വിമാനം വാടകക്കെടുക്കണമെങ്കിൽ മണിക്കൂറിന് 150000 മുതൽ 200000 ലക്ഷം വരെ ചെലവാകും. ഇതിൽ കുറവ് വരുന്നതോടെ കൂടുതൽ പേർ വിമാനം വാടകക്കെടുക്കുമെന്നാണ് പ്രതീക്ഷ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
