ആധാർ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കലിനെ സംബന്ധിച്ച് റിസർവ് ബാങ്കിന്റെ നിർണായക വെളിപ്പെടുത്തൽ
ആധാർ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കലിനെ സംബന്ധിച്ച് റിസർവ് ബാങ്കിന്റെ നിർണായക വെളിപ്പെടുത്തൽ. ആധാറും ബാങ്ക് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കുന്നത് നിർബന്ധമല്ലെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ എന്നിവയുമായി ആധാർ ബന്ധിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് റിസർവ് ബാങ്കിന്റെ നയം വ്യക്തമാക്കിയിരിക്കുന്നത്. മണി ലൈഫ് എന്ന വെബ്സൈറ്റിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യ വ്യക്തമാക്കിയിരിക്കുന്നത്.

ബാങ്കുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് റിസർവ് ബാങ്ക് ആണെന്നിരിക്കെ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഏകപക്ഷീയമായ തീരുമാനമാണ് എടുത്തതെന്നും രേഖയിൽ പറയുന്നു.
സർക്കാരിന്റെ ആറ് ക്ഷേമപ്രവർത്തനങ്ങളിലും 50 കേന്ദ്രാവിഷ്കൃത പദ്ധതിയിലും ആധാർ നിർബന്ധമാക്കാൻ സുപ്രീം കോടതി നേരത്തേ അനുവാദം നൽകിയിരുന്നു. കൂടാതെ കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി കൊണ്ടു വന്ന ഭേദഗതി നിയമത്തിൽ ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതും വ്യവസ്ഥ ചെയ്തിരുന്നു.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
