ഹജ്ജ് ഉംറ സീസണുകളിലെ ടാക്സി സർവ്വീസ് സ്വദേശിവത്കരിക്കാൻ നീക്കം
മക്ക നഗര പരിധിയിൽ ഹജ്ജ് ഉംറ സീസണുകളിലെ ടാക്സി സർവ്വീസ് സ്വദേശിവത്കരിക്കാൻ നീക്കം. ഇതോടെ സ്വദേശികളായ ഏഴായിരം പേർക്ക് ജോലി ഉറപ്പാക്കുമെന്നാണ് റിപ്പോർട്ട്.
മക്കയിൽ 150 ഒാളം ടാക്സി കമ്പനികൾക്ക് കീഴിൽ 7000 ത്തിലധികം കാറുകളുണ്ടെന്നാണ് കണക്ക്. സീസണുകളിലെ ജോലികൾ സ്വദേശികൾക്ക് മാത്രമാക്കുന്നതോടെ ഏകദേശം 7000 തൊഴിലവസരമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

എന്നാൽ ഈ തീരുമാനം മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശി തൊഴിലാളികൾക്ക് ആഘാതമാകും. തീരുമാനം നടപ്പിലാക്കുന്നതോടെ ഇവർക്ക് ജോലി നഷ്ടമാകും.
സീസൺ കാലങ്ങളിലാണ് ടാക്സി തൊഴിലുകളുടെ സ്വദേശിവത്ക്കരണം നിർബന്ധമാക്കുക എന്നുണ്ടെങ്കിലും മക്കയിൽ ഓഫ് സീസൺ എന്നത് വളരെ കുറഞ്ഞകാലം മാത്രമാണ് ഉണ്ടാവുക. വർഷങ്ങൾക്ക് മുമ്പ് സൗദിയിൽ മുഴുവൻ ഇങ്ങനെയൊരു നീക്കം നടത്തിയിരുന്നെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല. എന്നാൽ ഇത്തവണ പദ്ധതിയുടെ വിജയകരമായ പ്രയോഗവത്കരണത്തിനായി സൂപ്പർവൈസിങ് വിഭാഗവും എക്സിക്യൂട്ടീവ് വിഭാഗവും രൂപീകരിച്ചിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
