ബിഎസ്എൻഎല്ലിന്റെ ഏറ്റവും പുതിയ ഓഫർ, 446 രൂപയ്ക്ക് 84 ദിവസത്തേയ്ക്ക് ഇന്ത്യയിലെ ഏത് നെറ്റ്വർക്കിലേയ്ക്കും വിളിക്കാം.
സംസ്ഥാനത്തെ ഉപഭോക്താക്കള്‍ക്കായി ഏറ്റവും പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍ രംഗത്ത്. പുതിയ പ്ലാന്‍ പ്രീപെയ്ഡ് മൊബൈല്‍ വരിക്കാരെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്. പ്രതിദിനം അൺലിമിറ്റഡ് കോളും ഒരു ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നതാണ് ഈ ഓഫർ.
446 രൂപയ്ക്ക് 84 ദിവസത്തേയ്ക്ക് ഇന്ത്യയിലെ ഏത് നെറ്റ്വർക്കിലേയ്ക്കും പരിധികളില്ലാതെ വിളിക്കാനാകും. നിലവിലെ പ്രീപെയ്ഡ് വരിക്കാർക്ക് കേരള എന്ന് ടൈപ്പ് ചെയ്ത് 123 എന്ന നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചാൽ പ്ലാൻ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.

എസ്എംഎസ് വഴി പ്ലാനിലേയ്ക്ക് പ്രവേശിക്കുന്നവർക്ക് 446 രൂപയുടെ പ്ലാൻ 377.97 രൂപയ്ക്ക് ലഭിക്കും. മൈക്രോമാക്സുമായി സഹകരിച്ച് ബിഎസ്എൻഎൽ പുറത്തിറക്കിയ ഫോർ ജി ഫോൺ രണ്ട് ദിവസത്തിനുള്ളിൽ കേരള വിപണിയിലെത്തുമെന്നും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.
ഇതിനു പുറമെ യുഎഇയിലേക്ക് പ്രീപെയ്ഡ് അന്താരാഷ്ട്ര റോമിംഗ് സൗകര്യവും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. സംസ്ഥാനത്ത് ബിഎസ്എന്‍എല്‍ ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞതായി കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ പി.ടി. മാത്യു അറിയിച്ചു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
