സ്വർണ വിലയിൽ നേരിയ മാറ്റം. പവന് ഇന്നലെ 80 രൂപ കുറഞ്ഞതോടെ 22,080 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വിപണിയിലാണ് ഇന്നലെ നേരിയ വ്യതിയാനം സംഭവിച്ചത്.
22,160 രൂപയായിരുന്നു കഴിഞ്ഞ നാല് ദിവസത്തെ വില. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പൊതുവെ കുറഞ്ഞവിലയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മാസം എട്ടിന് ഗ്രാമിന് 2840 രൂപ വരെ സ്വര്‍ണ്ണവില ഉയര്‍ന്നിരുന്നു.
പവന് 22720 രൂപ ആയിരുന്നു അന്നത്തെ വില. ഈ വർഷത്തെ തന്നെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. രാജ്യത്ത് സ്വര്‍ണ ഇറക്കുമതി 2017-18 സാമ്പത്തിക വര്‍ഷം ആദ്യപാതിയില്‍ ഇരട്ടിയിലേറെയായി വര്‍ധിച്ചെന്ന് വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തു വിട്ടിരുന്നു.
ഉത്സവ സീസണായതിനാൽ രാജ്യത്തിെന്റ വ്യാപാരക്കമ്മിയില്‍ പ്രധാന പങ്കു വഹിക്കുന്ന സ്വര്‍ണ ഇറക്കുമതി ഈ മാസം വീണ്ടും ഉയരുമെന്നാണ് കണക്കുകൂട്ടൽ.
malayalam.goodreturns.in