ഇപിഎഫ് ആനുകൂല്യം ഇനി വിദേശ ഇന്ത്യക്കാർക്കും

എൻആർഐകൾക്ക് നാട്ടില്‍ ഇപിഎഫ്ഒയില്‍ അംഗമാകാം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ ഇപിഎഫ്ഒയില്‍ അംഗമാകാം. ജോലി ചെയ്യുന്ന രാജ്യത്തെ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമില്‍ അംഗങ്ങളാകാത്തവരെയാണ് ഇപിഎഫ്ഒയില്‍ ചേര്‍ക്കുക.

ഡല്‍ഹിയില്‍ ദേശീയ സെമിനാറില്‍ പ്രസംഗിക്കവെയാണ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.പി ജോയി ഇക്കാര്യം അറിയിച്ചത്. ജോലി ചെയ്യുന്ന രാജ്യത്തെ സോഷ്യല്‍ സ്‌കീമില്‍ അംഗമാകാതിരിക്കാന്‍ ഇതിലൂടെ കഴിയും.

ഇപിഎഫ് ആനുകൂല്യം ഇനി വിദേശ ഇന്ത്യക്കാർക്കും

ഇതിനായി 18 രാജ്യങ്ങളുമായി കരാറിലെത്തിയതായും അദ്ദേഹം പറഞ്ഞു. ബെല്‍ജിയം, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, കൊറിയ, ലക്‌സംബെര്‍ഗ്, നെതര്‍ലാന്‍ഡ്‌സ്, ഹങ്ഗറി, ഫിന്‍ലന്‍ഡ്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്ക്, നോര്‍വെ, ഓസ്ട്രിയ, ജപ്പാന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളുമായാണ് നിലവില്‍ കരാറുള്ളത്.

വിദേശത്ത് ജോലിക്കായി പോകുന്നവര്‍ക്ക് ആ രാജ്യത്തെ സെക്യൂരിറ്റി സ്‌കീമില്‍ നിന്ന് ഒഴിവാകാന്‍ ഇപിഎഫ്ഒ സര്‍ട്ടിഫിക്കേറ്റ് ഓഫ് കവറേജ് (സിഒസി) നല്‍കും. ഓണ്‍ലൈനില്‍ അപേക്ഷിച്ചാലും ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കുറച്ചുകാലത്തേയ്ക്ക് വിദേശത്ത് ജോലിക്കായി പോകുന്നവര്‍ക്കാണ് പദ്ധതി ഏറെ ഗുണകരമാകുക.

malayalam.goodreturns.in

English summary

EPFO coverage for Indians working abroad too, says CPFC V P Joy

Indians working abroad can now exempt themselves from their host country’s social security scheme and get covered by retirement fund body EPFO, Central Provident Fund Commissioner (CPFC) V P Joy said today.
Story first published: Friday, November 3, 2017, 16:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X