28 ശതമാനം നികുതി സ്ലാബിൽ ഉൾപ്പെടുത്തിയിരുന്ന ചില നിത്യോപയോഗ സാധനങ്ങളെ 18 ശതമാനം നികുതിയിലേക്ക് കൊണ്ടുവരാനാണ് ആലോചന.
ചരക്കു സേവന നികുതിയിൽ (ജിഎസ്ടി) സർക്കാർ വീണ്ടും അഴിച്ചു പണിക്ക് ഒരുങ്ങുന്നു. 28 ശതമാനം നികുതി സ്ലാബിൽ ഉൾപ്പെടുത്തിയിരുന്ന ചില നിത്യോപയോഗ സാധനങ്ങളെ 18 ശതമാനം നികുതിയിലേക്ക് കൊണ്ടുവരാനാണ് ആലോചന.
ഇൗ മാസം 10ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നേതൃത്വത്തിൽ ചേരുന്ന ജിഎസ്ടി അവലോകന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടായേക്കും. ജിഎസ്ടി വരുന്നതിനു മുമ്പ് നികുതിര ഹിതമായിരുന്നവയും എക്സൈസ് നികുതി ഇളവ് ലഭിച്ചിരുന്നതും കുറഞ്ഞ മൂല്യവർധിത നികുതി (വാറ്റ്) ഉണ്ടായിരുന്നതുമായ ഉൽപന്നങ്ങളുടെ വില കുറക്കാനാണ് സാധ്യത.

കൈകൊണ്ടുണ്ടാക്കുന്ന ഫർണിച്ചർ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, പൈപ്പുകൾ, ഷാംപൂ, ബാത്ത്റൂം ഫിറ്റിങ്ങുകൾ, സ്വിച്ചുകൾ എന്നിവയുടെ വില കുറച്ചേക്കും. കൂടാതെ നികുതി റിട്ടേൺ സമർപ്പണം ലളിതമാക്കാനും യോഗത്തിൽ നടപടിയുണ്ടാകുമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു.
ഷവർ ബാത്ത്, സിങ്ക്, വാഷ് ബേസിൻ, ഫ്ലഷ് ടാങ്ക് തുടങ്ങി 28 ശതമാനം സ്ലാബിലുള്ള സാനിറ്ററി ഉൽപന്നങ്ങളുടെ നികുതി കുറക്കുന്നതും കൗൺസിൽ പരിഗണിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
