നോട്ട് നിരോധനം നടന്നിട്ട് നാളെ ഒരു വർഷം പിന്നിടുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് നാളെ ഒരു വർഷം പിന്നിടുന്നു. 2016 നവംബർ 8നാണ് രാജ്യത്ത് 500, 1000 നോട്ടുകൾ നിരോധിക്കുകയും 500ന്റെയും 2000ന്റെ പുതിയ നോട്ടുകളും പുറത്തിറക്കുകയും ചെയ്തത്.
രാജ്യത്തെ കള്ളപ്പണ വ്യാപനം തടയുകയും ഓൺലൈൻ പണമിടപാട് പ്രോത്സാഹിപ്പിക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ അത് എത്രത്തോളം നടപ്പിലായി എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

നോട്ട് നിരോധനത്തിനു ശേഷം 2017 മാർച്ച് വരെ ഓൺലൈൻ പണമിടപാട് വർദ്ധിച്ചിരുന്നു. എന്നാൽ പിന്നീട് വീണ്ടും പഴയ നിലയിലേയ്ക്ക് തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2016 നവംബറിൽ 523.23 മില്യൺ ഓൺലൈൻ പണമിടപാടാണ് നടന്നത്. 2017 മാർച്ചോടെ ഇത് 682.45 മില്യണിലെത്തി. എന്നാൽ ഇപ്പോൾ വീണ്ടും വെറും അഞ്ച് ശതമാനമായി കുറഞ്ഞിരിക്കുകയാണ്.
ഡിജിറ്റൽ പേയ്മെന്റുകൾ വിദ്യാസമ്പന്നർക്ക് മാത്രമുള്ളതാണെന്നാണ് രാജ്യത്തെ ഒരു വലിയ വിഭാഗത്തിന്റെ തെറ്റിദ്ധാരണ. കൂടാതെ ഇത് ഉപയോഗിക്കാൻ എളുപ്പമല്ല എന്നതും ജനങ്ങളെ ഓൺലൈൻ പണമിടപാടുകളിൽ നിന്ന് മാറ്റി നിർത്തുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
