എച്ച്ഡിഎഫ്സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ഇന്ന് രാവിലെ ആരംഭിച്ചു. നവംബർ 9ന് അവസാനിക്കും.
രാജ്യത്തെ ഏറ്റവും മികച്ച ലൈഫ് ഇൻഷ്വറൻസ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ഇന്ന് രാവിലെ ആരംഭിച്ചു. നവംബർ 9ന് അവസാനിക്കും.
8,700 കോടിയുടെ ഐപിഒ ആണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്തെ തന്നെ ഇൻഷുറൻസ് കമ്പനികൾ നടത്തിയതിൽ വച്ച് ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപ്പനയാണിത്. 29.98 കോടി ഓഹരികളാണ് വിൽപ്പനയ്ക്കുള്ളത്.

275 മുതൽ 290 രൂപ വരെയാണ് ഓഹരികളുടെ വില. 10 രൂപയാണ് മുഖവില. മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി, എച്ച്ഡിഎഫ്സി ബാങ്ക്, ക്രഡിറ്റ് സൂയിസ് സെക്യൂരിറ്റീസ് (ഇന്ത്യ), സിഎൽഎസ്എ ഇന്ത്യ, നോമുറ ഫിനാൻഷ്യൽ അഡ്വൈസറി ആൻഡ് സെക്യൂരിറ്റീസ് (ഇന്ത്യ) എന്നിവയാണ് ഐപിഒയുടെ ആഗോള കോർഡിനേറ്റർമാരും ലീഡ് മാനേജർമാരും.
എച്ച്ഡിഎഫ്സിയും, സ്റ്റാൻഡേർഡ് ലൈഫ് അബെർഡീൻ പിഎൽസിയും സംയുക്തമായി ചേർന്നാണ് 2000ൽ എച്ച്ഡിഎഫ്സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസ് ആരംഭിച്ചത്. നിലവിൽ എച്ച്ഡിഎഫ്സിക്ക് 61.21 ശതമാനം ഓഹരികളും സ്റ്റാൻഡേർഡ് ലൈഫിന് 34.75 ശതമാനം ഓഹരി പങ്കാളിത്തവുമാണ് ഉള്ളത്. ഐപിഒയ്ക്ക് ശേഷം ഇത് കുറയും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
