നികുതി പരിഷ്കരണം ചെറുകിട ബിസിനസുകളെ പിന്നിലാക്കിയെന്ന് മൻമോഹൻ സിംഗ്.
കേന്ദ്രസർക്കാരിന്റെ നികുതി ഭീകരതയും അതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ ആശങ്കകളും ഇന്ത്യൻ വ്യവസായങ്ങളുടെ ആത്മവിശ്വാസം തകർന്നുവെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. നികുതി പരിഷ്കരണം ചെറുകിട ബിസിനസുകളെ പിന്നിലാക്കിയതായും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനവും ജിഎസ്ടിയുമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ച പ്രധാന കാരണങ്ങളെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ബിജെപി സർക്കാരിൻറെ ദുർബല സാമ്പത്തിക നയങ്ങളുടെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് നിരോധനവും ജിഎസ്ടിയും മോശമായി രൂപകല്പന ചെയ്തതും തിടുക്കത്തിൽ നടപ്പാക്കിയതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലേയ്ക്ക് ചൈനയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. 2016-17 ആദ്യ പകുതിയിൽ ചൈനയിൽ നിന്നുളള ഇറക്കുമതി 1.96 ലക്ഷം കോടി രൂപയാണ്. 2017-18ൽ ഇത് 2.41 ലക്ഷമായി വർദ്ധിപ്പിച്ചു.
45,000 കോടിയിലധികം രൂപയുടെ ഇറക്കുമതി ഇക്കാലയളവിൽ വർദ്ധിച്ചിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ 23 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications