ദുബായ് ബാങ്ക് ഇനി ഇന്ത്യയിലും

യുഎഇയിലെ രണ്ടാമത്തെ വലിയ ബാങ്കായ എമിറേറ്റ്സ് എൻബിഡി ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎഇയിലെ രണ്ടാമത്തെ വലിയ ബാങ്കായ എമിറേറ്റ്സ് എൻബിഡി ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു. 100 മില്ല്യൻ ഡോളർ നിക്ഷേപമാണ് ബാങ്കിന്റെ ലക്ഷ്യം.

മുംബൈയിലാണ് എമിറേറ്റ്സ് എൻബിഡിയുടെ ശാഖ ആരംഭിച്ചിരിക്കുന്നത്. യുഎഇ നെറ്റ്വർക്കിന് പുറത്തുള്ള ബാങ്കിന്റെ അഞ്ചാമത്തെ അന്താരാഷ്ട്ര ബ്രാഞ്ചാണ് മുംബൈ ശാഖ. കോർപറേറ്റ്, എസ്എംഇ, സ്ഥാപനങ്ങൾ, ട്രേഡ് ഫിനാൻസ്, ട്രഷറി സേവനം എന്നിവ ഉൾപ്പെടെയുള്ളതാണ് ബാങ്കിന്റെ സേവനങ്ങൾ.

ദുബായ് ബാങ്ക് ഇനി ഇന്ത്യയിലും

100 മില്യൺ ഡോളർ മൂലധന നിക്ഷേപം ഇന്ത്യൻ ഓപറേഷനിൽ നിക്ഷേപിക്കാനാണ് പദ്ധതിയെന്ന് ബാങ്ക് അധികൃത‍ർ വ്യക്തമാക്കി. യുഎഇയുടെ ശക്തമായ ചരിത്ര, സാംസ്കാരിക, വാണിജ്യ ബന്ധങ്ങൾ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും ബാങ്ക് അധികൃതർ അറിയിച്ചു.

യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരുടേതാണ്. എമിറേറ്റ് എൻബിഡിയിലെ മൂന്നിലൊന്ന് നിക്ഷേപകരും ഇന്ത്യക്കാരാണ്. ഏഷ്യ, (സിംഗപ്പൂർ, ചൈന, ഇൻഡോനേഷ്യ), യുകെ (ലണ്ടൻ), മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, യുഎഇ, ഈജിപ്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലും ബാങ്ക് സാന്നിധ്യമറിയിച്ച് കഴിഞ്ഞു.

malayalam.goodreturns.in

English summary

Dubai bank Emirates NBD begins operations in India

Emirates NBD, the UAE's second-largest lender, has started operations in India with an aim to invest USD 100 million capital into its Indian operations, the bank said. The Mumbai branch marks the bank's fifth international branch outside of its UAE network.
Story first published: Thursday, November 9, 2017, 17:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X