എല്ലാത്തരം ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ ഉത്തരവ്.
ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ നമ്പറിനും പിന്നാലെ എല്ലാത്തരം ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ ഉത്തരവ്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആര്.ഡി.എ) ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (മെയിന്റനന്‍സ് ഓഫ് റെക്കോര്‍ഡ്സ്) നിയമത്തിലെ രണ്ടാം ഭേദഗതി പ്രകാരമാണ് ഇക്കാര്യം നിര്‍ബന്ധമാക്കിയിരിക്കുന്നത്. ലൈഫ്, ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് അടക്കം എല്ലാത്തരം പോളിസികള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്.

നിലവിലെ പോളിസി ഉടമകളും പുതുതായി പോളിസി എടുക്കുന്നവരും ആധാര്‍ നമ്പര്‍ പാന്‍ നമ്പറുമായും പോളിസിയുമായും ബന്ധിപ്പിക്കണമെന്നും എആര്ഡിഎ ഉത്തരവില്‍ പറയുന്നു. ഇതു സംബന്ധിച്ച് ജൂണില്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു.
എല്ലാ ലൈഫ്, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും അറിയിപ്പു നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ നിര്‍ദേശങ്ങള്‍ക്ക് കാത്തിരിക്കാതെ പദ്ധതി നടപ്പാക്കുകയാണ് വേണ്ടതെന്നും ഐആര്‍ഡിഎഐ വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ 24 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും 33 ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുമാണ് പ്രവര്‍ത്തിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
