ഖത്തർ എയർവെയ്സ് വളർത്തുമൃഗങ്ങളുടെ യാത്രാക്കൂലിയിൽ കുറവ് വരുത്തി.
വളർത്തുമൃഗ സ്നേഹികൾക്ക് സന്തോഷ വാർത്ത... ഖത്തർ എയർവേയ്സ് പുതിയ ഓഫർ പ്രഖ്യാപിച്ചു. വളർത്തുമൃഗങ്ങളുടെ യാത്രാക്കൂലിയിൽ കുറവ് വരുത്താനാണ് ഖത്തർ എയർവെയ്സിന്റെ തീരുമാനം.
വളർത്തുമൃഗങ്ങൾക്കുള്ള യാത്രാക്കൂലിയിൽ കുറവ് വരുത്തിയതോടൊപ്പം നേരത്തെയുണ്ടായിരുന്നതിൽ നിന്നും ഇരട്ടി തൂക്കവും ഖത്തർ എയർവേയ്സ് അനുവദിച്ചിട്ടുണ്ട്. തങ്ങളുടെ വളർത്തുമൃഗങ്ങളെ കൂടി ഒപ്പം കൊണ്ടുപോകുന്നതിന് യാത്രക്കാർ ഇനി ഖത്തർ എയർവേയ്സ് തെരഞ്ഞെടുക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

യൂറോപ്പിലേക്കും അമേരിക്കൻ രാജ്യങ്ങളിലേക്കും വലിയ വളർത്തുനായകളെ കൊണ്ടുപോകുന്നതിന് നേരത്തേ നിശ്ചയിച്ചിരുന്നത് 400 ഡോളറായിരുന്നു. എന്നാൽ തീരുമാന പ്രകാരം ദോഹക്ക് പുറത്ത് ഇനി ചെലവ് 300 ഡോളർ മാത്രമേയുള്ളൂ.
അതേസമയം, യാത്രക്കാർ സഞ്ചരിക്കുന്ന അതേ വിമാനത്തിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിന് അനുവദിച്ചിരുന്ന തൂക്കത്തിലും ഖത്തർ എയർവേയ്സ് വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. 32 കിലോഗ്രാമിൽ നിന്നും 75 കിലോഗ്രാമായാണ് പുതിയ തൂക്കം അനുവദിച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങളെ സ്വന്തം വിമാനത്തിൽ അനുവദിക്കുന്ന ലോകത്തിലെ ചുരുക്കം ചില വിമാനങ്ങളിലൊന്നാണ് ഖത്തർ എയർവെയ്സ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
