മൽവീന്ദർ മോഹൻ സിംഗ് റെലിഗെറിന്റെ പടിയിറങ്ങുന്നു

Posted By:
Subscribe to GoodReturns Malayalam

മൽവീന്ദർ മോഹൻ സിംഗ് റെലിഗെ‍ർ എന്റ‍ർപ്രൈസിന്റെ നോൺ-എക്സിക്യൂട്ടീവ് ചെയർമാൻ പദവിയിൽ നിന്ന് പടിയിറങ്ങുന്നു. എസ്. ലക്ഷ്മി നാരായണനാണ് പുതിയ എക്സിക്യൂട്ടീവ് ഡയറക്ടർ. ഇന്നത്തെ ബോർഡ് മീറ്റിം​ഗിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായത്.

അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ശിവീന്ദർ മോഹൻ സിംഗ് കമ്പനിയുടെ വൈസ് ചെയർമാനായി തുടരും. എസ്. ലക്ഷ്മി നാരായണൻ മുൻ ​ഗവൺമെന്റ് സെക്രട്ടറിയും ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ് കമ്പനി ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്ടറുമാണ്.

മൽവീന്ദർ മോഹൻ സിംഗ് റെലിഗെറിന്റെ പടിയിറങ്ങുന്നു

റെലിഗെ‍ർ എന്റർപ്രൈസസ് ബോർഡ് കിഷോറി ഉഡേഷിയെ സ്വതന്ത്ര ഡയറക്ടറായും നിയമിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ഡെപ്യൂട്ടി ഗവർണറായിരുന്നു ഇവ‍ർ. ഇപ്പോൾ ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ് കമ്പനി ലിമിറ്റഡിലെ ബോർഡിന്റെ ഡയറക്ടർ ആണ്.

കമ്പനിയുടെ വിദേശ നിക്ഷേപകരുമായി ചില ചർച്ചകൾ നടത്തി വരികയാണ് പ്രമോട്ടർമാർ. ചർച്ചകൾ നടത്തി വരികയാണെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ല. നിർദ്ദിഷ്ട ഘടനയിൻ ഓഹരി വിഭജനത്തിന്റെ വിതരണം വഴി നിക്ഷേപകർക്ക് റെലി​ഗെ‍ർ എന്റർപ്രൈസസിൽ 26 മുതൽ 40 ശതമാനം വരെ ഓഹരി ലഭിക്കും.

malayalam.goodreturns.in

English summary

Malvinder Mohan Singh steps down from Religare Enterprises

Malvinder Mohan Singh has stepped down from the post of non-executive chairman of Religare Enterprises. He is being replaced by S Lakshminarayanan as the executive chairman of board of the directors of the company who was inducted on the board today.
Story first published: Tuesday, November 14, 2017, 16:45 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns