വിമാനയാത്രയ്ക്ക് ഊബർ മാതൃകയിലുള്ള സേവനമൊരുക്കാൻ കേരളം ആസ്ഥാനമായ സോഫ്ട്വെയർ കമ്പനി ഒരുങ്ങുന്നു.
വിമാനയാത്രയ്ക്ക് ഊബർ മാതൃകയിലുള്ള സേവനമൊരുക്കാൻ കേരളം ആസ്ഥാനമായ എന്റർപ്രൈസസ് സോഫ്ട്വെയർ കമ്പനിയായ ഐബിഎസ് ഒരുങ്ങുന്നു. കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് ഇതുവഴി കമ്പനി ലക്ഷ്യമിടുന്നത്.
2019ൽ ആഗോള തലത്തിൽ പദ്ധതി ആവിഷ്കരിക്കുമെന്ന് ഐബിഎസിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ് പറഞ്ഞു. ലോകത്തെവിടെയുമുള്ള ഹോട്ടലുകളും ഹോളിഡേ പാക്കേജുകളും ബുക്ക് ചെയ്യാനുള്ള സൗകര്യവും ഈ പ്ലാറ്റ്ഫോമിലുണ്ടാകും.

മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഏറ്റവുമെളുപ്പം എവിടെയിരുന്നും ടാക്സി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് അമേരിക്ക ആസ്ഥാനമായ ഊബർ ഒരുക്കുന്നത്. ഇതേ മാതൃകയിൽ തന്നെ വ്യോമയാന സേവനവും എത്തിക്കുകയാണ് ഐബിഎസിന്റെ ലക്ഷ്യം. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാധ്യത പൂർണമായി പ്രയോഗനപ്പെടുത്തുന്നതായിരിക്കും പദ്ധതി.
ഐബിഎസിന്റെ പ്രാധമിക ഓഹരി വിൽപ്പന (ഐപിഒ) 2021ഓടെ നടത്താനും പദ്ധതിയുണ്ട്. അമേരിക്കൻ ഓഹരി വിപണിയിലായിരിക്കും ഓഹരികൾ ലിസ്റ്റ് ചെയ്യാൻ സാധ്യതയെന്നും വി.കെ. മാത്യൂസ് പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
