വാഹന ഇൻഷുറൻസിനും ആധാർ നിർബന്ധമാക്കി ഉത്തരവിറങ്ങി.
വാഹന ഇൻഷുറൻസിനും ആധാർ നിർബന്ധമാക്കി ഉത്തരവിറങ്ങി. ആധാർ ലിങ്ക് ചെയ്യാതെ പുതിയ വാഹനങ്ങളുടെ ഇൻഷുറൻസും പഴയ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കലും നടത്തരുതെന്നാണ് ഉത്തരവ്.
കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓറിയന്റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, ന്യൂ ഇന്ത്യാ ഇൻഷുറൻസ് തുടങ്ങി പതിനഞ്ചോളം ജനറൽ ഇൻഷുറൻസ് കമ്പനികൾക്ക് സർക്കുലറുകൾ അയച്ചു.

കള്ളപ്പണം തടയുന്നതിനുള്ള നിയമപ്രകാരമാണ് ഉത്തരവ്. ആധാർ എടുക്കാത്തവർക്ക് ഇതിനായി എൻറോൾമെന്റ് ചെയ്തതിന്റെ രേഖ കാണിച്ചാൽ മാത്രം ഇൻഷുറൻസ് നൽകിയാൽ മതിയെന്നാണ് നിർദ്ദേശം. ഇൻഷുറൻസ് അപേക്ഷാഫോറങ്ങളിൽ ആധാർനമ്പർ രേഖപ്പെടുത്താൻ സ്ഥലം വേണമെന്നും രേഖപ്പെടുത്തുന്ന നമ്പർ ഇൻഷുറൻസ് നേടുന്ന വാഹനത്തിന്റെ ഉടമയുടേത് തന്നെയാണെന്ന് ഓഫീസർമാർ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.
വാഹന ഇന്‍ഷുറന്‍സ് മേഖലയില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതോടെ ബിനാമി വാഹനങ്ങളുടെ എണ്ണം കുറയും. വാഹനം വാങ്ങിയശേഷം പേരുമാറ്റി രജിസ്റ്റര്‍ ചെയ്യുന്നവര്‍, മോഷ്ടിച്ച വാഹനം ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം പുതിയ ഉത്തരവ് തിരിച്ചടിയാകും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications