ജിഎസ്ടി: സാധനങ്ങൾക്ക് മുകളിൽ പുതിയ എംആര്‍പി രേഖപ്പെടുത്തണമെന്ന് സര്‍ക്കാര്‍

ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ഉടനെ കൈമാറണമെന്ന് സ‍ർക്കാ‍ർ ഉത്തരിവിറക്കി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് ഉടനെ കൈമാറണമെന്ന് സ‍ർക്കാ‍ർ ഉത്തരിവിറക്കി. ഇതുപ്രകാരം നിലവിലെ എംആ‍ർപിയോടൊപ്പം പരിഷ്കരിച്ച വിലയും ഉത്പന്നത്തിന്മേൽ രേഖപ്പെടുത്തണമെന്നാണ് ലീഗൽ മെട്രോളജി വകുപ്പ് പുറത്തുവിട്ട ഉത്തരവിൽ പറയുന്നു.

 

ജിഎസ്ടി കൗൺസിൽ കഴിഞ്ഞ യോഗത്തിൽ നികുതി കുറച്ച 178 ഉത്പന്നങ്ങളുടെ നി‍ർമ്മാതാക്കൾക്കാണ് ഉത്തരവ് ബാധകമാകുക. ഡിസംബ‍ർ 31വരെ പുതിയ എംആ‍ർപിയും പഴയ എംആ‍ർപിയും രേഖപ്പെടുത്തുകയാണ് വേണ്ടത്. അച്ചടിച്ച സ്റ്റിക്ക‍ർ ഒട്ടിക്കുകയോ ഉത്പന്നത്തിന്റെ പായ്ക്കിൽ രേഖപ്പെടുത്തുകയോ ചെയ്യണം.

 
സാധനങ്ങൾക്ക് മുകളിൽ പുതിയ എംആര്‍പി രേഖപ്പെടുത്തണം

നികുതി കുറച്ചതിന്റെ ആനുകൂല്യം ലഭിച്ചതായി ഉപഭോക്താവിന് ബോധ്യപ്പെടുന്നതിനു വേണ്ടിയാണ് പഴയതും പുതിയതുമായ എംആർപി ഉത്പന്നത്തിന് മുകളിൽ ഉണ്ടാകണമെന്ന് നിർദ്ദേശം വന്നത്.

പ്രമുഖ കമ്പനികളായ നെസ് ലെ ഇന്ത്യ, ഡാബർ, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവരുടെ ഉത്പന്നങ്ങൾക്ക് ഉടനെ തന്നെ വിലകുറച്ചിരുന്നു. അതേസമയം, റീട്ടേയില്‍ ഷോപ്പുകളിലെത്തിയ ഉത്പന്നങ്ങളുടെ എംആര്‍പി മാറ്റാന്‍ കഴിയില്ലെന്നും കമ്പനികള്‍ വ്യക്തമാക്കിയിരുന്നു.

malayalam.goodreturns.in

English summary

GST rate cut: FMCG companies asked to display new MRP on existing stock

The government has ordered manufacturers of fast moving consumer goods (FMCG) to display new price tags on existing stock so that the recent Goods and Services Tax (GST) cut is reflected.
Story first published: Friday, November 24, 2017, 16:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X