നിങ്ങൾ ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടുണ്ടോ?? ഇന്ത്യയിൽ തട്ടിപ്പിനിരയായവർ 48 ശതമാനം

48 ശതമാനം ഇന്ത്യൻ ഓൺലൈൻ ഉപഭോക്താക്കളും നേരിട്ടോ അല്ലാതെയോ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യയിലെ ഡിജിറ്റൽ തട്ടിപ്പ് സംബന്ധിച്ച് നടത്തിയ പഠന റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായിട്ടുള്ളത് ഇന്ത്യക്കാർ. 48 ശതമാനം ഇന്ത്യൻ ഓൺലൈൻ ഉപഭോക്താക്കളും നേരിട്ടോ അല്ലാതെയോ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഏഷ്യ - പസഫിക് മേഖലയിലെ 10 രാജ്യങ്ങളിൽ ക്രെഡിറ്റ് ഇൻഫോർമേഷൻ കമ്പനിയായ എക്സ്പീരിയനാണ് പഠനം നടത്തിയത്. ഇന്ത്യയിൽ ഇൻഷുറൻസ്, റീട്ടെയിൽ, ടെലികമ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിലെ സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ടാണ് തട്ടിപ്പുകൾ നടക്കുന്നത്.

നിങ്ങൾ ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടുണ്ടോ??

സാമ്പത്തിക മേഖലയിലെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണ് വ്യാജ പാൻ കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് സംരക്ഷണം നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുമ്പ് പറഞ്ഞിരുന്നു.

തട്ടിപ്പുകൾക്ക് ഇരയാകുന്നവർ മൂന്ന് ദിവസത്തിനകം വിവരം അതത് ബാങ്കുകളെ അറിയിച്ചാൽ മുഴുവൻ തുകയും 10 ദിവസത്തിനകം തിരികെ നൽകണമെന്നാണ് ആ‍ർബിഐ നിർദ്ദേശം.

malayalam.goodreturns.in

English summary

48% Indian online users hit by fraud

A report on digital fraud in Asia has said that Indians are the most susceptible to online scams with 48 per cent of consumers directly or indirectly having experienced retail fraud
Story first published: Saturday, November 25, 2017, 15:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X