റിലയന്‍സ് ജിയോയുടെ 799 രൂപയുടെ പ്ലാനിനെ വെല്ലുവിളിക്കാനായി എയര്‍ടെല്‍ 799 രൂപയുടെ പുതിയ പ്ലാനുമായി രംഗത്ത്.
റിലയന്‍സ് ജിയോയുടെ 799 രൂപയുടെ പ്ലാനിനെ വെല്ലുവിളിക്കാനായി എയര്‍ടെല്‍ 799 രൂപയുടെ പുതിയ പ്ലാനുമായി രംഗത്ത്. എയര്‍ടെല്‍ ഓഫര്‍ പ്രകാരം പരിധിയില്ലാത്ത ലോക്കല്‍ എസ്ടിഡി കോളുകളും പ്രതിദിനം 3.5 ജിബി ഡാറ്റയും ലഭിക്കും.
28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ജിയോ ഓഫറില്‍ 28 ദിവസത്തേക്ക് ദിവസേന മൂന്ന് ജിബി ഡാറ്റയാണ് ലഭിക്കുക. ഒപ്പം പരിധിയില്ലാത്ത ലോക്കല്‍ എസ്ടിഡി കോളുകളും 300 എസ്എംഎസും ലഭിക്കും.

ജിയോയുടെ 799 രൂപയുടെ പ്ലാനിനേക്കാള്‍ ലാഭകരമാണ് എയര്‍ടെലിന്റെ പ്ലാന്‍. 500 എംബിയാണ് എയര്‍ടെല്‍ പ്ലാനില്‍ ജിയോയെ അപേക്ഷിച്ച് കൂടുതല്‍ ലഭിക്കുന്നത്.
എയർടെല്ലിനോടുള്ള മത്സരത്തിന്റെ ഭാഗമായി 5ജി മൊബൈല്‍ സേവനങ്ങളും എയർടെൽ നൽകാനൊരുങ്ങുന്നുണ്ട്. ഇത് സംബന്ധിച്ച് എയര്‍ടെല്ലുമായി ധാരണയിലെത്തിയെന്ന് സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നിലവില്‍ 4ജി സേവനങ്ങള്‍ക്കായി എറിക്സന്-എയര്‍ടെല്‍ സഹകരണമുണ്ട്. 2020ഓടെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി.
malayalam.goodreturns.in
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
