ഉള്ളി വില കരയിക്കും; കിലോയ്ക്ക് 140 രൂപ

കിലോയ്ക്ക് 140 രൂപയായി ഉള്ളി വില ഉയർന്നു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ട, തക്കാളി, വെളിച്ചെണ്ണ എന്നിവയ്ക്ക് പുറമേ ഉള്ളി വിലയും റോക്കറ്റിലേറി. കിലോയ്ക്ക് 140 രൂപയായാണ് ഉള്ളി വില ഉയർന്നത്. ചുവന്ന ഉള്ളിക്ക് മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ കിലോയ്ക്ക് 140 രൂപ വരെ നൽകണം.‍

 

ചില്ലറ വിപണിയിലെത്തുമ്പോള്‍ വില വീണ്ടും വർധിക്കും. മുരിങ്ങയ്ക്കായുടെ വില കിലോ ഗ്രാമിന് നൂറു രൂപയിലെത്തി. വിലക്കയറ്റത്തില്‍ മൂന്നാം സ്ഥാനം കാരറ്റിനാണ്. കിലോഗ്രാമിന് എഴുപത് രൂപയാണ് വില.

 
ഉള്ളി വില കരയിക്കും; കിലോയ്ക്ക് 140 രൂപ

വില കുതിച്ചുയരുന്നതിനനുസരിച്ച് വിറ്റുവരവ് കുറഞ്ഞ് വരികയാണെന്ന് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ജിഎസ്ടിയാണ് ഇതിന് കാരണമെന്നും വ്യാപാരികൾ പറയുന്നു. പയറിന് വില അൽപ്പം കുറവുണ്ട്. ഒരു കിലോയ്ക്ക് മുപ്പത് രൂപയാണ് വില.

കഴിഞ്ഞ വര്‍ഷമുണ്ടായ കനത്ത വിലയിടിവിനെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ കര്‍ഷകര്‍ ഉള്ളി കൃഷിയില്‍ നിന്ന് പിന്മാറിയതിനെ തുടർന്നുണ്ടായ ക്ഷാമമാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.

malayalam.goodreturns.in

English summary

With onions climbing to Rs 70, govt puts curbs on exports

Onion prices are likely to drop a bit after the government on Thursday said the vegetable can’t be sold overseas below $850/tonne, a move aimed at curbing its export and increasing supply in the domestic market.
Story first published: Saturday, November 25, 2017, 12:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X