റിലയൻസ് ജിയോയുടെ 1500 രൂപയുടെ 4ജി ഫോണിനുള്ള ബുക്കിംഗ് വീണ്ടും തുടങ്ങി.
റിലയൻസ് ജിയോയുടെ 1500 രൂപയുടെ 4ജി ഫോണിനുള്ള ബുക്കിംഗ് വീണ്ടും തുടങ്ങി. കഴിഞ്ഞ ജൂലൈയിൽ ബുക്ക് ചെയ്യാൻ ശ്രമിച്ചവർക്കാണ് ഇപ്പോൾ അവസരം നൽകുന്നത്.
ബുക്കിംഗ്
ജൂലൈയിൽ ഒരു കോടി പേരാണ് ജിയോഫോൺ ബുക്ക് ചെയ്യാൻ ശ്രമിച്ചത്. ഇവർക്കെല്ലാം ജിയോ മെസേജ് അയച്ചിട്ടുണ്ട്. താൽപര്യമുള്ളവർക്ക് മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ബുക്ക് ചെയ്യാം. 500 രൂപ ബുക്കിങ് തുകയായി നൽകണം. ബാക്കി 1000 രൂപ ഫോൺ ലഭിക്കുമ്പോൾ നൽകിയാൽ മതി.
1500 രൂപ തിരികെ ലഭിക്കും
ഫോൺ 36 മാസത്തിനുശേഷം തിരികെ നൽകിയാൽ ഈ 1500 രൂപയും തിരിച്ചുനൽകും. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന രീതിയിലാവും ഫോൺ വിതരണം. സൗജന്യ വോയ്സ് കോൾ, കുറഞ്ഞ നിരക്കിൽ ഡേറ്റ എന്നിവയാണ് ഫോണിനൊപ്പം ജിയോ വാഗ്ദാനം ചെയ്യുന്നത്.
ജിയോ ഫോണിന്റെ പ്രത്യേകതകൾ
ജിയോ മ്യൂസിക്, ജിയോ സിനിമ പോലുള്ള ആപ്ലിക്കേഷനുകളോട് കൂടിയതാണ് ഈ ഫീച്ചർ ഫോൺ. ആൽഫാ ന്യൂമെറിക് കീപാഡ്, 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേ, എഫ്എം റേഡിയോ തുടങ്ങിയ മറ്റനേകം ഫീച്ചറുകളും ഫോണിൽ ഉൾപ്പെടുന്നു. കൂടാതെ ഫോണിൽ 22 ഭാഷകൾ സപ്പോർട്ട് ചെയ്യും.
ടിവി കേബിൾ
ജിയോ ഫോണിനൊപ്പം ജിയോ ഫോൺ ടിവി കേബിൾ കൂടി ഉപഭോക്താക്കൾക്കു നൽകും. ഏതു ടിവിയുമായും ഈ കേബിൾ വഴി ജിയോ ഫോൺ ബന്ധിപ്പിക്കാം. കൂടാതെ ജിയോ ഫോണിന്റെ വരവോടെ 2ജി ഫോണുകൾ കാലഹരണപ്പെടും.
തുടക്കം
കഴിഞ്ഞ സെപ്റ്റംബർ 5 നാണ് ജിയോ ഔദ്യോഗികമായി തുടങ്ങിയത്. കേവലം 83 ദിവസത്തിനിടെ അഞ്ചു കോടി വരിക്കാരെയും ജിയോ സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ജിയോയ്ക്ക് 125 മില്യണിലധികം ഉപഭോക്താക്കളുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
