എയർ ഇന്ത്യയുടെ ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസുകൾ ഒരുമിച്ച് വിൽക്കുമെന്ന് കേന്ദ്രസർക്കാർ.
കടക്കെണിയിലായ എയർ ഇന്ത്യയുടെ ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസുകൾ ഒരുമിച്ച് വിൽക്കുമെന്ന് കേന്ദ്രസർക്കാർ. താത്പര്യമുള്ളവർക്ക് ഇവ ഒരുമിച്ച് വാങ്ങാമെന്ന് കേന്ദ്രമന്ത്രി ജയന്ത് സിൻഹ പറഞ്ഞു.
കമ്പനിയ്ക്ക് കീഴിലുള്ള അനുബന്ധ സംരംഭങ്ങളും വിറ്റഴിച്ചേക്കും. അഞ്ച് അനുബന്ധ സംരംഭങ്ങളാണ് എയർ ഇന്ത്യയ്ക്കുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവ്വീസ്, എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവ്വീസസ്, അലിയൻസ് എയർ, ഹോട്ടൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയാണ് അനുബന്ധ സംരംഭങ്ങൾ.

എന്നാൽ ഏതൊക്കെ അനുബന്ധ സംരംഭങ്ങൾ പ്രത്യേകം വിൽക്കണം എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ടാറ്റാ ഗ്രൂപ്പും വിമാന കമ്പനിയായ ഇൻഡിഗോയും എയർ ഇന്ത്യയെ ഏറ്റെടുക്കാൻ രംഗത്തെത്തിയിട്ടുണ്ട്. 50,000 കോടി രൂപയുടെ കടബാധ്യതയാണ് എയർ ഇന്ത്യയിക്കുള്ളത്.
കമ്പനിയുടെ മുഴുവൻ ഓഹരികളും വിൽക്കുകയാണോ അതോ ഭാഗികമായാണോ വിൽക്കുന്നതെന്നും സർക്കാർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ എട്ടു മാസത്തിനുള്ളിൽ ഓഹരി വിൽപ്പന നടപടികൾ പൂർത്തീകരിക്കുമെന്നാണ് വിലയിരുത്തൽ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
