സർക്കാ‍ർ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കും

മഹാരാഷ്ട്രയിൽ സർക്കാ‍ർ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ നിർദ്ദേശം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഹാരാഷ്ട്രയിൽ സർക്കാ‍ർ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ നിർദ്ദേശം. 19 ലക്ഷം വരുന്ന സർക്കാർ ജീവനക്കാരിൽ 30 ശതമാനത്തോളം പേരെ കുറയ്ക്കണമെന്നാണ് എല്ലാ വകുപ്പുകൾക്കും സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

വർഷാവസാനത്തോടെ ഇത് നടപ്പിലാക്കണമെന്നാണ് ധവവകുപ്പിന്റെ നിർദ്ദേശം. എന്നാൽ ജീവനക്കാരെ പിരിച്ചു വിടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.മഹാരാഷ്ട്ര സർക്കാർ നിലവിൽ 17 ലക്ഷം ജീവനക്കാരാണുള്ളത്. ഇവരുടെ ശമ്പളത്തിന് 1.81 ലക്ഷം കോടി രൂപയും ചെലവഴിക്കുന്നുണ്ട്.

സർക്കാ‍ർ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കും

എന്നാൽ ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതിലൂടെയുണ്ടായ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിന്റെ ഭാ​ഗമാണ് ഈ നടപടിയെന്ന് ധനവകുപ്പ് വ്യക്തമാക്കി. ഘട്ടം ഘട്ടമായായിരിക്കും ജീവനക്കാരുടെ എണ്ണം കുറയ്ക്കുക. ജീവനക്കാരുടെ എണ്ണം ആറു ലക്ഷമായി കുറയ്ക്കാനാണ് പദ്ധതി.

വകുപ്പുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് പുതിയ മാസ്റ്റർ പ്ലാനും സർക്കാ‍ർ തയ്യാറാക്കുന്നുണ്ട്. എന്നാൽ ഗവൺമെൻറിൻറെ ഈ നീക്കത്തിനെതിരെ ചില യൂണിയനുകൾ രം​ഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ അടുത്ത ആഴ്ചയിൽ യൂണിയൻ അധികൃതർ കൂടിക്കാഴ്ച നടത്തും.

malayalam.goodreturns.in

English summary

Maharashtra government’s plan to cut jobs by 30% faces unions’ resistance

The debt-ridden state government has planned to reduce it workforce by 30% to save its wage bill. Employee unions have opposed the plan, saying it will be detrimental to the growth of the state.
Story first published: Monday, December 4, 2017, 13:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X