പുതുതായി ആരംഭിച്ച പേടിഎം പേയ്മെന്റ് ബാങ്ക് ഇന്ത്യയിലുടനീളം ഒരു ലക്ഷം എടിഎമ്മുകൾ ആരംഭിക്കും.
പുതുതായി ആരംഭിച്ച പേടിഎം പേയ്മെന്റ് ബാങ്ക് ഇന്ത്യയിലുടനീളം ഒരു ലക്ഷം എടിഎമ്മുകൾ ആരംഭിക്കും. പേടിഎം ബാങ്കിംഗ് സേവനങ്ങൾ രാജ്യത്ത് മുഴുവൻ വ്യാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഓഫ് ലൈൻ വിതരണ ശൃംഖല വികസിപ്പിക്കുന്നതിന് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3000 കോടി രൂപ സമാഹരിക്കും. വിശ്വസനീയമായ പ്രാദേശിക പങ്കാളികളെ കണ്ടെത്തിയാകും കാഷ്-ഇൻ, ക്യാഷ് ഔട്ട് പോയിൻറുകളായി പ്രവർത്തിക്കുക.

ഓരോ ഇന്ത്യക്കാർക്കും ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പേടിഎം പേയ്മെന്റ് ബാങ്ക് എംഡി രേണു സതി പറഞ്ഞു. നിലവാരമുള്ള ബാങ്കിംഗ് സേവനമായിരിക്കും ഇതു വഴി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക.
ഈ എടിഎമ്മുകൾ വഴി തന്നെ സേവിംഗ്സ് അക്കൗണ്ടുകൾ ഓപ്പൺ ചെയ്യുകയും പണം നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യാം. ആദ്യഘട്ടത്തിൽ 3,000 പേടിഎം എടിഎമ്മുകളാകും ആരംഭിക്കുക. ഡൽഹി എൻസിആർ, ലക്നൗ, കാൺപൂർ, അലഹബാദ്, വാരാണസി, അലിഗഢ് തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാകും ആദ്യം എടിഎമ്മുകൾ ആരംഭിക്കുക.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications