Subscribe to GoodReturns Malayalam
For Quick Alerts
For Daily Alerts
സ്വര്‍ണ വിപണിയില്‍ വന്‍ ഇടിവ്. സ്വര്‍ണത്തിന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് ഇടിഞ്ഞത്. പവന് 21,840 രൂപയും ഗ്രാമിന് 2,730 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,275 ഡോളറാണ് വില.
കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 21,920 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. ഡിസംബർ ഒന്നിനും ഇതേ വിലയിൽ തന്നെയാണ് വ്യാപാരം നടന്നത്.
കഴിഞ്ഞ മാസം പകുതി മുതലാണ് സ്വര്‍ണ വില കുറഞ്ഞു തുടങ്ങിയത്. ഇതിന് മുമ്പ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് വില ഇത്രയും കുറഞ്ഞത്.
രാജ്യാന്തര വിപണി അടിസ്ഥാനമാക്കിയാണു സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുന്നത്. ആഗോള വിപണിയിലെ വിലക്കുറവ് തന്നെയാണ് ആഭ്യന്തര മാര്‍ക്കറ്റിലും വില കുറയാന്‍ കാരണം.
malayalam.goodreturns.in
English summary
Today's gold price
Story first published: Tuesday, December 5, 2017, 17:34 [IST]