ജോലി ചെയ്യാൻ ഏറ്റവും മികച്ച സ്ഥാപനമായി ഫേസ്ബുക്കിനെ വീണ്ടും തിരഞ്ഞെടുത്തു
സോഷ്യൽ നെറ്റ്വർക്കിംഗ് ഭീമനായ ഫേസ്ബുക്കിൽ ജോലി കിട്ടിയാൽ നിങ്ങൾ ഭാഗ്യവാന്മാരാണ്. കാരണം ജോലി ചെയ്യാൻ ഏറ്റവും മികച്ച സ്ഥാപനമായി ഫേസ്ബുക്കിനെ വീണ്ടും തിരഞ്ഞെടുത്തു. ജോലി സംബന്ധമായ സൈറ്റായ ഗ്ലാസ്ഡോർ നടത്തിയ സർവ്വേയിലാണ് ഫെയ്സ്ബുക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
ഇത് മൂന്നാം വർഷമാണ് ഗ്ലാസ്ഡോർ നടത്തുന്ന മികച്ച 100 കമ്പനികളെ കണ്ടെത്തുന്നതിനുള്ള സർവ്വേയിൽ ഫെയ്സ്ബുക്ക് ഒന്നാമതെത്തുന്നത്. 40 പുതിയ കമ്പനികളും ഇത്തവണ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

പട്ടികയിൽ രണ്ടാം സ്ഥാനം ബെയ്ൻ ആൻഡ് കമ്പനിക്കാണ്. മൂന്നാം സ്ഥാനം ബോസ്റ്റൺ കൺസട്ടിംഗ് ഗ്രൂപ്പിനും നാലാം സ്ഥാനം ഇൻ ആൻ ഔട്ട് ബർഗറിനുമാണ്.
പട്ടികയിൽ അഞ്ചാം സ്ഥാനമാണ് ഗൂഗിളിന്. എന്നാൽ ആപ്പിൾ ആദ്യത്തെ 20 കമ്പനികളുടെ ലിസ്റ്റിൽ പോലുമില്ല. 84-ാം സ്ഥാനം മാത്രമാണ് ആപ്പിളിനുള്ളത്. ലുലുലെമൺ, ഹബ്സ്പോട്ട്, വേൾഡ് വൈഡ് ടെക്നോളജി, സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ഹോസ്പിറ്റൽ, അൾട്ടിമേറ്റ് സോഫ്റ്റ്വെയർ എന്നിവ ആദ്യ പത്ത് മികച്ച കമ്പനികളിൽ ഉൾപ്പെട്ടവയാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
