ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എണ്ണക്കമ്പനികൾ ഈ മാസം പാചക വാതക വിലയിൽ മാറ്റം വരുത്തിയില്ല.
ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എണ്ണക്കമ്പനികൾ ഈ മാസം പാചക വാതക വിലയിൽ മാറ്റം വരുത്തിയില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) തുടങ്ങിയവ കഴിഞ്ഞ ജൂലൈ മുതൽ എല്ലാ മാസവും ഒന്നാം തീയതി എൽപിജി വില വർധിപ്പിച്ചിരുന്നു.
2018 ഓടെ സർക്കാർ സബ്സിഡികൾ പൂർണമായും നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് ഇന്ധന വില ഓരോ മാസവും വർദ്ധിപ്പിച്ചിരുന്നത്. എന്നാൽ ഈ മാസം എണ്ണക്കമ്പനികൾ വില വർദ്ധിപ്പിച്ചിട്ടില്ല.

പ്രതിമാസ പരിഷ്കരണം ഒഴിവാക്കാൻ എണ്ണക്കമ്പനികളോ സർക്കാർ ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് അധികൃതർ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില നവംബറിലാണ് അവസാനമായി വർദ്ധിപ്പിച്ചത്.
ഒരു സിലിണ്ടറിന് 4.50 രൂപയാണ് കഴിഞ്ഞ മാസം വർദ്ധിപ്പിച്ചത്. കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം പാചക വാതക വില സിലിണ്ടറിന് 76.51 രൂപ വരെ ഉയർന്നു. 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് 2016 ജൂണിലെ വില 419.18 രൂപയായിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
