എമിറേറ്റ്സ് എയര്‍ലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർ വിമാനത്താവളത്തില്‍ നേരത്തെ എത്തിച്ചേരണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍.
എമിറേറ്റ്സ് എയര്‍ലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർ വിമാനത്താവളത്തില്‍ നേരത്തെ എത്തിച്ചേരണമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് തിരക്ക് വർദ്ധിച്ചതിനാലാണ് എമിറേറ്റ്സ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അവധി ആഘോഷിക്കാനായി വിദേശ രാജ്യങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് സ്വന്തം നാട്ടിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഡിസംബർ അവസാന ആഴ്ച്ചകളിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ വൻ തിരക്ക് അനുഭവപ്പെടുമെന്ന് വിമാന കമ്പനികൾ പറയുന്നു.

ഏകദേശം 4,20,000 പേര് ടെര്‍മിനല്‍ മൂന്നിൽ മാത്രമുണ്ടാകുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അധികൃതർ പറഞ്ഞു. വെള്ളിയാഴ്ചയാകും ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതെന്നും ദുബായ് വിമാനത്താവളത്തിന് ചുറ്റും റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വാരാന്ത്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്നും എമിറേറ്റ്സ് നിര്‍ദേശിച്ചു.
ആറ് മണിക്കൂര്‍ മുമ്പ് തന്നെ ചെക്ക് ഇന്‍ കൗണ്ടറുകള്‍ തുറക്കും. യാത്രയ്ക്ക് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ചെക്ക് ഇന്‍ പൂര്‍ത്തിയാകാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും എമിറേറ്റ്സ് വ്യക്തമാക്കി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
