നിക്ഷേപകരുടെ പണം പൂർണമായും സുരക്ഷിതമായിരിക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി.
ഫിനാൻഷ്യൽ റെസല്യൂഷൻ ആൻഡ് ഡിപ്പോസിറ്റ് ഇൻഷുറൻസ് (എഫ്ആർഡിഐ) ബില്ലിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും ബാങ്ക് പൊളിഞ്ഞാലും നിക്ഷേപകരുടെ പണം പൂർണമായും സുരക്ഷിതമായിരിക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി.
ഈ ആഴ്ച്ച ഇത് മൂന്നാം തവണയാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തില് അവതരിപ്പിക്കാനൊരുങ്ങുന്ന എഫ്ആർഡിഐ ബില്ലിനെക്കുറിച്ച് ഉയർന്ന ആശങ്കകൾക്ക് കേന്ദ്രം വിശദീകരണം നൽകുന്നത്. കമ്മിറ്റിയുടെ ശുപാർശകൾ എന്തായാലും സർക്കാർ അവ പരിഗണിക്കുമെന്നും. എന്നാൽ ബില്ലിനെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്നത് കിംവദന്തികൾ മാത്രമാണെന്നും അരുൺ ജയ്റ്റ്ലി പറഞ്ഞു.

പാപ്പരാകുന്ന ധനകാര്യ സ്ഥാപനങ്ങളെ കൈകാര്യം ചെയ്യുന്നതിലുള്ള പ്രത്യേക സംവിധാനം രൂപീകരിക്കുന്നതാണ് പുതിയ ബില്ലിലെ മുഖ്യ ശുപാർശ.
ബില്ലിന്റെ വ്യവസ്ഥകൾ നിക്ഷേപകരുടെ താൽപ്പര്യങ്ങളെ ദോഷകരമായി ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്കുകൾ തകർന്നാൽ നിക്ഷേപങ്ങൾ റിസർവ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഡിഐസിജിസി (ഡിപ്പോസിറ്റ് ഇൻഷുറൻസ് ആന്റിക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ) തിരിച്ചു നൽകുമെന്ന് ഉറപ്പുണ്ട്. ബിൽ പാസാക്കുന്നതോടെ ഡിഐസിജിസി ഇല്ലാതാകുമെന്നതാണ് ജനങ്ങളെ ആശങ്കാകുലരാക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
