രാവിലെ ആറിനും രാത്രി പത്തിനും ഇടയിൽ കോണ്ടം പരസ്യങ്ങൾക്ക് നിരോധനം

രാവിലെ ആറിനും രാത്രി പത്തിനും ഇടയിൽ കോണ്ടം പരസ്യങ്ങൾ ടിവി ചാനലുകളിൽ പ്രദർശിപ്പിക്കരുതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിം​ഗ് മന്ത്രാലയത്തിന്റെ നിർദ്ദേശം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ ആറിനും രാത്രി പത്തിനും ഇടയിൽ കോണ്ടം പരസ്യങ്ങൾ ടിവി ചാനലുകളിൽ പ്രദർശിപ്പിക്കരുതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിം​ഗ് മന്ത്രാലയത്തിന്റെ നിർദ്ദേശം.

 

ഇത്തരം പരസ്യങ്ങൾ കുട്ടികൾ കാണുന്നത് അനുചിതമാണെന്നും അവർ കാണാതിരിക്കുന്നതിന് വേണ്ടിയാണ് പകൽ സമയത്ത് നിരോധനം ഏ‍ർപ്പെടുത്തിയിരിക്കുന്നതെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിം​ഗ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

 
കോണ്ടം പരസ്യങ്ങൾക്ക് നിരോധനം

രാത്രി പത്ത് മണിക്ക് ശേഷം രാവിലെ ആറ് വരെ പരസ്യങ്ങൾ പ്രദർശിപ്പിക്കാവുന്നതാണ്. കേബിൾ ടെലിവിഷൻ നെറ്റ്വർക്കുകൾ റൂൾസ്, 1994 ൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ നിർദ്ദേശമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ചില ചാനലുകൾ കോണ്ടത്തിന്റെയും മറ്റും അശ്ലീലത നിറഞ്ഞ പരസ്യങ്ങൾ പകൽ സമയങ്ങളിലും പ്രദർശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിം​ഗ് മന്ത്രാലയം പുതിയ നിർദ്ദേശവുമായി രം​ഗത്തെത്തിയത്. ഇത്തരം പരസ്യങ്ങളുടെ പ്രക്ഷേപണ സമയത്തിൽ മാറ്റം വരുത്തണമെന്ന് അഡ്വൈർടൈസിം​ഗ് സ്റ്റാൻഡേഡ്സ് കൌൺസിൽ ഓഫ് ഇന്ത്യയും (ASCI) മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

malayalam.goodreturns.in

English summary

No condom ads between 6 am and 10 pm, says I&B ministry

The government on Monday issued an advisory asking TV channels not to air condom advertisements which could be “indecent and inappropriate for viewing by children” during the daytime.
Story first published: Tuesday, December 12, 2017, 8:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X