കുപ്പിവെള്ളത്തിന് എംആ‍ർപിയേക്കാൾ വില ഈടാക്കിയാൽ പിടിവീഴും; മാളുകൾക്കും തീയേറ്ററുകൾക്കും തിരിച്ചടി

കുപ്പിവെള്ളത്തിന് എംആ‍ർപിയേക്കാൾ വില ഈടാക്കുന്നത് തടവ് ശിക്ഷ ഉൾപ്പെടെ ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്ര സർക്കാർ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുപ്പിവെള്ളത്തിന് എംആ‍ർപിയേക്കാൾ വില ഈടാക്കുന്നത് തടവ് ശിക്ഷ ഉൾപ്പെടെ ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്ര സർക്കാർ. എംആർപിയേക്കാൾ വില കൂട്ടി വിറ്റാൽ പിഴയും സ്ഥാപനത്തിന്റെ ഉടമകൾക്ക് തടവ് ശിക്ഷയും നൽകാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

ഇത്തരത്തിൽ കൂടുതൽ തുക ഈടാക്കുന്നത് നികുതി വെട്ടിപ്പാണെന്ന് കേന്ദ്രം വ്യക്തമാക്കി. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മൾട്ടിപ്ലക്സ് തീയേറ്ററുകൾ എന്നിവിടങ്ങളിൽ മിനറൽ വാട്ടറിന് കൂടുതൽ തുക ഈടാക്കാറുണ്ട്.

കുപ്പിവെള്ളത്തിന് എംആ‍ർപിയേക്കാൾ വില ഈടാക്കിയാൽ പിടിവീഴും

എംആർപിയേക്കാൾ അധികം ഈടാക്കിയാൽ സേവന നികുതി, വിൽപ്പന നികുതി എന്നിവയിൽ സർക്കാരിന് നഷ്ട്ടമുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി. നിയമം ലംഘിച്ചാൽ 25000 രൂപയാകും ആദ്യം പിഴ ഈടാക്കുക.

വീണ്ടും കുറ്റം ആവർത്തിച്ചാൽ 50000 രൂപയാകും പിഴ. മൂന്നാം തവണയും കുറ്റം ആവർത്തിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പിഴയോ ഒരു വർഷം വരെ തടവ് ശിക്ഷയോ ലഭിക്കും.

malayalam.goodreturns.in

English summary

Restaurants Will Face Jail, Fine for Selling Mineral Water Above MRP, Centre Tells Supreme Court

Sale of packaged water over MRP by hotels and restaurants may have implications regarding tax evasion as a bottle purchased by a hotel at cost price, which should be sold at MRP or less, is being sold at much higher prices, leading to possible loss of additional revenue to the government in the form of service tax or excise duty etc.," said the government.
Story first published: Tuesday, December 12, 2017, 17:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X