ആധാറും - ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കൽ: സമയ പരിധി നീട്ടി
ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി വീണ്ടും നീട്ടി.
News
oi-Swathimol
By Swathimol
ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി വീണ്ടും നീട്ടി. നേരത്തെ ഡിസംബര്‍ 31 നകം ബന്ധിപ്പിക്കണമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
ആധാര്‍ കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നാളെ വാദം കേള്‍ക്കാനിരിക്കെയാണ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. കള്ളപ്പണം തടയുന്നതിനായുള്ള നിയമപ്രകാരമാണ് ആധാർ ബന്ധനത്തിനുള്ള തീയതി സർക്കാർ അനിശ്ചിതമായി നീട്ടിയത്.
ആധാറും - ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കൽ: സമയ പരിധി നീട്ടി
ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2018 മാർച്ച് 31ലേയ്ക്ക് കഴിഞ്ഞ ദിവസം സർക്കാർ നീട്ടിയിരുന്നു. നവംബർ വരെയുള്ള കണക്കനുസരിച്ച് 33 കോടി പാൻ കാർഡുകളിൽ 13.28 കോടി എണ്ണം മാത്രമാണ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. അതിനാലാണ് തീയതി വീണ്ടും നീട്ടുന്നതെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു.