പെട്രോളിനും ഇനി ജിഎസ്ടി

വൈദ്യുതി, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവ ഭാവിയിൽ ജിഎസ്ടിയ്ക്ക് (ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്) കീഴിൽ കൊണ്ടുവരാൻ സാധ്യത.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈദ്യുതി, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവ ഭാവിയിൽ ജിഎസ്ടിയ്ക്ക് (ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്) കീഴിൽ കൊണ്ടുവരാൻ സാധ്യത. ജിഎസ്ടി കൗൺസിൽ ഇത് സംബന്ധിച്ച് ച‍ർച്ച നടത്തുന്നുണ്ടെന്ന് ബീഹാർ ധനകാര്യ മന്ത്രി സുശീൽ മോഡി പറഞ്ഞു.

 

റിയൽ എസ്റ്റേറ്റ്, സ്റ്റാമ്പ് ഡ്യൂട്ടി, വൈദ്യുതി, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ കൂടി ജിഎസ്ടിയുടെ ഭാഗമായി തീരണമെന്നാണ് തങ്ങളുടെ ആ​ഗ്രഹമെന്നും ഇതിനായിരിക്കും ജിഎസ്ടി കൗൺസിലിന്റെ പരിശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. എഫ്ഐസിസിഐയുടെ വാ‍ർഷിക പൊതുസമ്മേളത്തിൽ സംസാരിക്കവേയാണ് സുശീൽ മോഡി ഇക്കാര്യം വ്യക്തമാക്കിയത്.

 
പെട്രോളിനും ഇനി ജിഎസ്ടി

എന്നിരുന്നാലും, ഇത് എന്ന് നടപ്പിൽ വരുമെന്ന് കൃത്യമായി പറയാൻ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിൽ വ്യത്യാസം വരുത്താതെ തന്നെ ഇത് ഉൾപ്പെടുത്താനമാകും.

പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിക്ക് കീഴിൽ കൊണ്ടു വന്നാൽ ഉയർന്ന നികുതി ഈടാക്കാനും തങ്ങളുടെ വരുമാനം സംരക്ഷിക്കുന്നതിനായി സെസ് വർദ്ധിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കും ലഭിക്കും. നിലവിൽ കേന്ദ്ര, സംസ്ഥാന സ‍ർക്കാരുകളുടെ വരുമാനത്തിന്റെ 40 ശതമാനം പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നാണ് ലഭിക്കുന്നത്.

malayalam.goodreturns.in

English summary

GST council may bring petrol, realty under GST in future

All powerful GST Council will consider bringing electricity, petroleum products and some other items under the ambit of GST in future, Bihar Finance Minister Sushil Modi said here.
Story first published: Thursday, December 14, 2017, 20:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X