വെരിസോൺ ഇന്ത്യയിൽ ജീവനക്കാരുടെ എണ്ണം 14 ശതമാനം കുറയ്ക്കും
ഐടി മേഖലയിൽ വീണ്ടും പിരിച്ചുവിടൽ കാലം. വെരിസോൺ ഇന്ത്യയിൽ ജീവനക്കാരുടെ എണ്ണം 14 ശതമാനം കുറയ്ക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഐടി ആൻഡ് ഐടിഇഎസ് ജീവനക്കാരുടെ സംഘടനയാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്.
ഈ സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ ഇന്ത്യയിലെ പ്രധാന ആറ് ഐടി കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിൽ കുറവു വരുത്തിയിരുന്നു. കോഗ്നിസന്റ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികൾ നാലായിരം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

പുതിയ കണക്കനുസരിച്ച് വെരിസോണിലെ 993 പേർക്ക് ജോലി നഷ്ടപ്പെടും. കമ്പനിയുടെ ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു ഓഫീസുകളിലെ ജീവനക്കാരെയാണ് പിരിച്ചു വിടുന്നത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 60,000ത്തോളം പേർക്കാണ് ഐടി മേഖലയിൽ പുതുതായി ജോലി ലഭിച്ചത്. എന്നാൽ ഇത്തവണ കാര്യങ്ങൾ തകിടം മറിഞ്ഞു. കടുത്ത വെല്ലുവിളികൾ നിറഞ്ഞ ബിസിനസ്സ് പരിതസ്ഥിതിയിൽ കമ്പനിയുടെ ചെലവുചരുക്കലിന്റെ ഭാഗമാണ് പിരിച്ചുവിടൽ.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications