സംസ്ഥാനത്ത് കുരുമുളക് വില കുതിക്കുന്നു
സംസ്ഥാനത്ത് കുരുമുളക് വില കുതിക്കുന്നു. ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് കുറഞ്ഞ വില നിശ്ചയിച്ചതോടെയാണ് വില ഉയരാൻ തുടങ്ങിയത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളിൽ 31 രൂപയാണ് കുരുമുളകിന് കൂടിയത്.
അൺഗാർബിൾഡ് കുരുമുളകിന് 412 രൂപയാണ് ബുധനാഴ്ച്ചത്തെ വില. ഗാർബിൾഡിന് 432 രൂപയും. ഇറക്കുമതി മുളകിന് കിലോയ്ക്ക് 500 രൂപയാണ് കേന്ദ്ര സർക്കാർ കുറഞ്ഞ വില പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കച്ചവടം മന്ദഗതിയിലാണെന്ന് വ്യാപാരികൾ പറയുന്നു. കുരുമുളകിന് വില വീണ്ടും കൂടുമെന്ന പ്രതീക്ഷയിലാണ് കർഷകർ. അതിനാലാണ് ഇപ്പോൾ കച്ചവടം നടക്കാത്തതും. വില കൂടുമ്പോൾ വിൽക്കാനായി ചരക്ക് കരുതി വയ്ക്കുന്നതാണ് ഇതിന് കാരണം.
ശ്രീലങ്ക, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കേരളത്തിലേയ്ക്ക് കുരുമുളക് ഇറക്കുമതി ചെയ്യാറ്. കുറഞ്ഞ വില നിശ്ചയിച്ചതോടെ ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications