ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിനെക്കുറിച്ച് ജീവനക്കാര്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിന് ജപ്പാന് കമ്പനി ശമ്പളം ഇനി ബിറ്റ്കോയിനായി നല്‍കും
ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിനെക്കുറിച്ച് ജീവനക്കാര്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിന് ജപ്പാന് കമ്പനി ശമ്പളം ഇനി ബിറ്റ്കോയിനായി നല്‍കും. ഓണ്‍ലൈന്‍ പരസ്യം, ഇന്റര്‍നെറ്റ് ഇന്‍ഫ്രാസ്ട്രെക്ചര്‍ തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജിഎംഒ ഇന്റര്‍നെറ്റ് എന്ന കമ്പനിയാണ് പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.
അടുത്ത വര്‍ഷം ഫെബ്രുവരിയോടെ കമ്പനി തീരുമാനം നടപ്പിലാക്കും. ജപ്പാനിലെ ജീവക്കാര്‍ക്ക് മാത്രം ആയിരിക്കും ശമ്പളം ബിറ്റ്കോയിനായി നല്‍കുക. 4000 ജീവനക്കാര്‍ക്ക് പ്രഖ്യാപനം ബാധകമാകും.

എന്നാൽ, ജീവനക്കാര്‍ക്ക് താത്പര്യമുണ്ടെങ്കിൽ മാത്രം ബിറ്റ്കോയിനില് ശമ്പളം സ്വീകരിച്ചാല്‍ മതിയെന്ന് കമ്പനി വക്താക്കളിൽ നിന്നുള്ള വിവരം. 2018 മെയ് മാസത്തോടെ ബിറ്റ്കോയിന് ട്രെഡിംഗ്, എക്സ്ചേഞ്ച് എന്നീ ബിസിനസുകള്‍ തുടങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്.
ജനുവരിയിൽ 1000 ഡോളർ മാത്രമായിരുന്നു ബിറ്റ് കോയിന്റെ മൂല്യം. എന്നാൽ ഈയാഴ്ച 17,000 ഡോളറായാണ് ബിറ്റ്കോയിൻ നിരക്ക് ഉയർന്നിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ ബിറ്റ്കോയിന് ഇടപാടുകള്‍ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. ആർബിഐയും ബിറ്റ്കോയിൻ ഇടപാടുകൾക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
