2018 ഫെബ്രുവരി ഒന്നു മുതൽ ഇ-വേ ബിൽ നിർബന്ധമാക്കും
സംസ്ഥാനാന്തര ചരക്കു കൈമാറ്റത്തിനുള്ള ഇ-വേ ബിൽ ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. 2018 ഫെബ്രുവരി ഒന്നു മുതൽ ഇ-വേ ബിൽ നിർബന്ധമാക്കും. നികുതി വെട്ടിപ്പു തടയുകയാണ് ബില്ലിന്റെ ലക്ഷ്യം.
ജി.എസ്.ടി. നിയമപ്രകാരം, 50,000 രൂപയിലധികം വിലയുള്ള സാധനങ്ങൾ ഒരു സംസ്ഥാനത്തിനകത്തിനോ പുറത്തേയ്ക്കോ കൊണ്ടു പോകുന്നതിന് മുൻകൂർ ഓൺലൈൻ രജിസ്ട്രേഷൻ അല്ലെങ്കിൽ ഇ-വേ ബിൽ നേടേണ്ടതുണ്ട്.

കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി അദ്ധ്യക്ഷനായുള്ള കമ്മിറ്റിയുടെ യോഗം വീഡിയോ കോൺഫറൻസിംഗ് വഴിയാണ് നടത്തിയത്. ദേശീയ ഇ-ബിൽ തയ്യാറാകുന്നതുവരെ, സ്വന്തം ഇ-വേ ബിൽ സമ്പ്രദായങ്ങൾ തുടരുന്നതിന് സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് കൗൺസിൽ അറിയിച്ചു. ഏപ്രിൽ ഒന്നു മുതൽ രേഖകൾ അഖിലേന്ത്യാ തലത്തിൽ നടപ്പിലാക്കും.
ജനുവരി 16 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇ-വേ ബിൽ സമ്പ്രദായം നടപ്പിലാക്കുമെന്നും കൗൺസിൽ അറിയിച്ചു. കൗൺസിലിന്റെ 24-ാമത് യോഗമായിരുന്നു ഇത്. നവംബറിൽ നടന്ന യോഗത്തിൽ 178 ഉൽപന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
