സബ്സിഡി തുക ആധാര്‍ വഴി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് ഉപഭോക്താവില്‍ നിന്ന് കൃത്യമായ സമ്മതം വാങ്ങണമെന്ന് കേന്ദ്രസര്‍ക്കാര്‍.
സബ്സിഡി തുക ആധാര്‍ വഴി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് ഉപഭോക്താവില്‍ നിന്ന് കൃത്യമായ സമ്മതം വാങ്ങണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി.
ഉപഭോക്താവില്‍ നിന്ന് സമ്മതം വാങ്ങിയതിന് ശേഷം മാത്രം സബ്സിഡി തുക ആധാര്‍ വഴി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാവൂ എന്നാണ് യുഐഡിഎഐയുടെ നിർദ്ദേശം. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കലല്ലാതെ മറ്റൊരു നടപടിയ്ക്കും ആധാര്‍ വിവരം ഉപയോഗിക്കരുതെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

എസ്.എം.എസ്, ഇ-മെയില്‍ എന്നിവയിലൂടെ അക്കൗണ്ട് മാറുന്ന വിശദാംശങ്ങള്‍ ബാങ്കുകള്‍ ഉപഭോക്താവിനെ അറിയിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.
ഉപഭോക്താക്കളുടെ സമ്മതമില്ലാതെ എയര്‍ടെല്‍ 190 കോടി രൂപ പെയ്മെന്റ് ബാങ്കിലേക്ക് മാറ്റിയെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതേത്തുടര്‍ന്ന് ഭാരതി എയര്‍ടെല്‍, എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് എന്നിവയുടെ ആധാര്‍ അധിഷ്ഠിത ഇ-കെ.വൈ.സി. അനുമതി യുണീക്ക് ഐഡന്‍ഡിഫിക്കേഷന്‍ അതോറിറ്റി റദ്ദാക്കിയിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
