പെട്രോൾ, ഡീസൽ തുടങ്ങിയവ ജിഎസ്ടി (ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്) യുടെ കീഴിൽ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിന് യോജിപ്പ്.
പെട്രോൾ, ഡീസൽ തുടങ്ങിയവ ജിഎസ്ടി (ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്) യുടെ കീഴിൽ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിന് യോജിപ്പ്. എന്നാൽ സംസ്ഥാന സര്‍ക്കാരുകളുമായി ചർച്ച നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. രാജ്യസഭയിലെ ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് സര്‍ക്കാരിന്റെ നിലപാടെന്താണെന്ന മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അരുൺ ജയ്റ്റ്ലി.

വൈദ്യുതി, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവ ഭാവിയിൽ ജിഎസ്ടിയ്ക്ക് കീഴിൽ കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ബീഹാർ ധനകാര്യ മന്ത്രി സുശീൽ മോഡി പറഞ്ഞിരുന്നു. റിയൽ എസ്റ്റേറ്റ്, സ്റ്റാമ്പ് ഡ്യൂട്ടി, വൈദ്യുതി, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ കൂടി ജിഎസ്ടിയുടെ ഭാഗമായി തീരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിലവിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിന്റെ 40 ശതമാനം പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നാണ് ലഭിക്കുന്നത്.
malyalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
