യാത്രക്കാർക്ക് സൗജന്യ വിമാന യാത്രയുമായി സ്പൈസ് ജെറ്റ്
ക്രിസ്മസ്, ന്യൂ ഇയർ സീസണിനോടനുബന്ധിച്ച് കിടിലൻ ഓഫറുമായി സ്പൈസ് ജെറ്റ് രംഗത്ത്. യാത്രക്കാർക്ക് സൗജന്യ വിമാന യാത്രയാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. 'ഫ്ളൈ ഫോർ ഫ്രീ' എന്ന ഈ ഓഫറിനായി സ്പൈസ്ജെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.
ബുക്കിംഗ് എങ്ങനെ?
ഈ സ്കീം പ്രകാരം യാത്രക്കാരന് ടിക്കറ്റിന്റെ മുഴുവൻ തുകയും സ്പൈസ് ജെറ്റിന്റെ തന്നെ ഇ - കൊമേഴ്സ് പോർട്ടലായ സ്പൈസ് സ്റ്റൈൽ വഴി തിരികെ ലഭിക്കും. ബുക്കിംഗിന് ശേഷം യാത്രക്കാർക്ക് ഒരു കൺഫർമേഷൻ മെയിൽ ലഭിക്കും. ഇതിൽ പിഎൻആർ വിവരങ്ങളും വൗച്ചർ കോഡും അടങ്ങിയിരിക്കും.
സ്പൈസ് സ്റ്റൈൽ
ടിക്കറ്റ് ചാർജ് തിരികെ ലഭിക്കുന്നതിനായി രജിസ്ട്രേഷൻ ഐഡി ഉപയോഗിച്ച് spicestyle.comൽ ലോഗിൻ ചെയ്യണം. spicejet.com വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ പണം തിരികെ ലഭിക്കൂ.
വൗച്ചർ നിരക്ക്
ഒരു പിഎൻആറിൽ ഒരു വൗച്ചർ മാത്രമേ ലഭിക്കൂ. ടിക്കറ്റ് നിരക്കിന് തുല്യമായിരിക്കും വൗച്ചറിന്റെ മൂല്യം. സ്പൈസ് സ്റ്റൈലിൽ നിന്ന് ലഭിക്കുന്ന എല്ലാ ഉത്പന്നങ്ങളും ഈ വൗച്ചർ ഉപയോഗപ്പെടുത്തി വാങ്ങാവുന്നതുമാണ്.
കാലാവധി
2018 മാർച്ച് 31 വരെ മാത്രമാണ് ഈ വൗച്ചറിന്റെ കാലാവധി. ഏതെങ്കിലും പ്രത്യേക ഓഫറിനൊപ്പം ഈ ഓഫർ ലഭിക്കില്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
