ദേശീയ സമ്പാദ്യ പദ്ധതി (എൻഎസ്സി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) തുടങ്ങിയ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചു.
ദേശീയ സമ്പാദ്യ പദ്ധതി (എൻഎസ്സി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) തുടങ്ങിയ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചു. 0.2 ശതമാനം കുറവാണ് കേന്ദ്രസർക്കാർ വരുത്തിയിരിക്കുന്നത്. വിജ്ഞാപനമനുസരിച്ച് പിപിഎഫ്, എൻഎസ്സി എന്നിവയുടെ പലിശ നിരക്ക് 7.6 ശതമാനമാകും.
സുകന്യ സമൃദ്ധി അക്കൗണ്ട്, കിസാൻ വികാസ് പത്ര തുടങ്ങിയ അക്കൗണ്ടുകൾക്കും പലിശ നിരക്കിലെ കുറവ് ബാധകമാണ്. എന്നാൽ മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിയുടെ പലിശ നിരക്കിൽ മാറ്റമില്ല.

അഞ്ചു വർഷം കാലാവധിയുള്ള മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിയുടെ കാലാവധിയാണ് 8.3 ശതമാനമായി നിലനിർത്തുക. സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് നാല് ശതമാനമായി തന്നെ തുടരും.
കഴിഞ്ഞ വർഷവും നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നു. ഏപ്രിൽ മുതലാണ് എല്ലാ പാദവർഷത്തിലും ചെറുനിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications