സ്വർണ വില കുതിച്ചുയരുന്നു; ഇന്നും വില കൂടി

സ്വർണ വിലയിൽ ഇന്നും വർദ്ധനവ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണ വിലയിൽ ഇന്നും വർദ്ധനവ്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെയും 80 രൂപ കൂടിയിരുന്നു. പവന് 21,680 രൂപയിലും, ഗ്രാമിന് 20 രൂപ വർധിച്ച് 2,710 രൂപയ്ക്കുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

 

ഈ മാസം ആദ്യം വില ഉയർന്നു നിന്നിരുന്നെങ്കിലും രണ്ടാഴ്ച്ച മുമ്പ് സ്വർണ വില കുത്തനെ ഇടിഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് അന്ന് വ്യാപാരം നടന്നത്. എന്നാൽ മാസത്തിന്റെ രണ്ടാം പകുതി മുതൽ വില കൂടാൻ തുടങ്ങി.

 
സ്വർണ വില കുതിച്ചുയരുന്നു; ഇന്നും വില കൂടി

പവന് 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഡിസംബർ 12, 13 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് 21,920 രൂപയാണ്. ഡിസംബർ ആദ്യ വാരമാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.

ഒരാഴ്ച്ചയായി സ്വർണ വില കൂടി വരുന്ന സാഹചര്യത്തിൽ പുതുവർഷത്തിൽ വില കൂടാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.

malayalam.goodreturns.in

English summary

Today's gold price

gold price incresed.
Story first published: Thursday, December 28, 2017, 13:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X