ഇ-വേ ബിൽ ജിഎസ്ടി വരുമാനം കൂട്ടും

സംസ്ഥാനാന്തര ചരക്കു കൈമാറ്റത്തിനുള്ള ഇ-വേ ബിൽ ജിഎസ്ടി വരുമാനം വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാ‍ർ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനാന്തര ചരക്കു കൈമാറ്റത്തിനുള്ള ഇ-വേ ബിൽ ജിഎസ്ടി വരുമാനം വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാ‍ർ. ജിഎസ്ടി വരുമാനം 20 മുതൽ 25 ശതമാനം വരെ ഉയർന്നേക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

2018 ഫെബ്രുവരി ഒന്നു മുതൽ ഇ-വേ ബിൽ നി‍ർബന്ധമാക്കും. നികുതി വെട്ടിപ്പു തടയുകയാണ് ബില്ലിന്റെ ലക്ഷ്യം. ജി.എസ്.ടി. നിയമപ്രകാരം, 50,000 രൂപയിലധികം വിലയുള്ള സാധനങ്ങൾ ഒരു സംസ്ഥാനത്തിനകത്തിനോ പുറത്തേയ്ക്കോ കൊണ്ടു പോകുന്നതിന് മുൻകൂർ ഓൺലൈൻ രജിസ്ട്രേഷൻ അല്ലെങ്കിൽ ഇ-വേ ബിൽ നേടേണ്ടതുണ്ട്.

ഇ-വേ ബിൽ ജിഎസ്ടി വരുമാനം കൂട്ടും

ഇതിനകം 17 സംസ്ഥാനങ്ങളിൽ ഇ-വേ ബില്ലോ അതിന് സമാനമായ രീതികളോ നടപ്പിലാക്കിയിട്ടുണ്ട്. മറ്റ് 14 സംസ്ഥാനങ്ങളിൽ ഫെബ്രുവരി മുതൽ ഇ-വേ ബിൽ നടപ്പിലാക്കും.

കർണാടകയിൽ ഇ-വേ ബില്ലിന്റെ ട്രയൽ നടത്തിയിരുന്നു. ഓരോ ദിവസവും 1.1 ലക്ഷം ഇ-വേ ബിൽ ഇത്തരത്തിൽ ലഭിച്ചു. അതുകൊണ്ട് തന്നെ ബിൽ നി‍ർബന്ധമാക്കുന്നത് വഴി ജിഎസ്ടി വരുമാനം വർദ്ധിപ്പിക്കാനാകുമെന്നാണ് സർക്കാ‍ർ പ്രതീക്ഷിക്കുന്നത്.

malayalam.goodreturns.in

English summary

E-way bills may boost GST revenue: Tax officials

The government expects goods and services tax (GST) collections to rise by 20-25 per cent after the introduction of electronic way (e-way) bills, which will track the movement of consignments across trucks and help check revenue leakage.
Story first published: Saturday, December 30, 2017, 15:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X